അസം കൂട്ടബലാത്സംഗം: പ്രതി പൊലീസിന്റെ വെടിയേറ്റ് മരിച്ചു

അസമില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു. കേസില്‍ പ്രതിയായിരുന്ന ബിക്കി അലി (20)യെയാണ് കൊലപ്പെടുത്തിയത്. വനിത പൊലീസ് ഉദ്യോഗസ്ഥയുള്‍പ്പെടെയുളളവരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയുണ്ടായ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം.

ബിക്കി അലി ചൊവാഴ്ചയാണ് പിടിയിലായത്. ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത പൊലീസുകാരന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.വെടിവെപ്പില്‍ ബിക്കി അലിയുടെ നെഞ്ചിലും പുറകിലുമായി നാല് മുറിവുകള്‍ പറ്റിയിട്ടുണ്ടെന്ന് ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അഭിജിത് ശര്‍മ്മ പറഞ്ഞു. പുലര്‍ച്ചെ ഒരു മണിക്കാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ലഭ്യമാകൂവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഫെബ്രുവരി പതിനാറിനാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. പിന്നീട് പ്രതികള്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പെണ്‍കൂട്ടിയെ ഭീഷണിപ്പെടുത്തി. വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ഫെബ്രുവരി 19ന് ഗുവാഹത്തിയിലെ ഒരു ഹോട്ടലിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി വീണ്ടും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമം (പോക്‌സോ), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് എന്നിവ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

Latest Stories

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

പിപി ദിവ്യയ്‌ക്കെതിരെ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാരകരന്‍

എംബാപ്പയുടെ കാര്യത്തിൽ അങ്ങനെ തീരുമാനമായി, പകരക്കാരനെ തേടാൻ റയൽ മാഡ്രിഡ്; നോട്ടമിടുന്നത് ആ താരത്തെ

ഇസ്രയേലുമായുള്ള ഫ്രാൻസ് മത്സരത്തിന് മുന്നോടിയായി 'ഫ്രീ ഫലസ്തീൻ' ബാനർ ഉയർത്തി ഫ്രഞ്ച് ക്ലബ് പിഎസ്ജി

'ആ വണ്ടി വീല്‍ ഇല്ലാത്തത്', അഘാഡി സഖ്യത്തെ കുറിച്ച് മോദി; നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി