'കുറ്റപത്രത്തിൽ ഗൗതം അദാനിയുടെ പേരില്ല, കെെക്കൂലി ആരോപണം അടിസ്ഥാനരഹിതം'; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ഗൗതം അദാനിയ്ക്കും അനന്തരവൻ സാഗർ അദാനിയ്ക്കും എതിരെ യുഎസ് കെെക്കൂലി കുറ്റം ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എജിഎൽ). ഇത്തരത്തിൽ വന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. ഗൗതം അദാനിക്കും സാഗർ അദാനിക്കും വിനീത് ജെയിനിനുമെതിരെ അമേരിക്കയിൽ കെെക്കൂലി കുറ്റംചുമത്തിയിട്ടില്ലെന്നും അദാനി ഗ്രൂപ്പിനെതിരെ കെെക്കൂലി കേസെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും കമ്പനി വ്യക്തമാക്കി.

സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 26.5 കോടി ഡോളർ കൈക്കൂലി നൽകിയെന്നും, യുഎസിൽ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നുമാണ് അദാനിക്കെതിരെയുള്ള ആരോപണം. എന്നാൽ 2020 മുതൽ 2024 വരെയുള്ള കാലയളവിൽ സൗരോർജ വിതരണ കരാറുകൾ നേടാൻ കൈക്കൂലി നൽകിയ വിവരം മറച്ചുവച്ച് കടപ്പത്ര വിൽപ്പനയിലൂടെ അമേരിക്കയിലെ നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ച് വഞ്ചിച്ചുവെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.

കുറ്റപത്രത്തിൽ അഞ്ച് കുറ്റങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും അതിൽ ഗൗതം അദാനിക്കും സാഗർ അദാനിക്കും വിനീത് ജെയിനിനുമെതിരെ കെെക്കൂലിയോ അഴിമതി ആരോപണമോ ഉൾപ്പെടുന്നില്ലെന്നും കമ്പനി അറിയിച്ചു. കെെക്കൂലി വാഗ്ദാനം ചെയ്‌തോ എന്ന് മാത്രമാണ് യുഎസ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ കെെക്കൂലി നൽകിയതിന് തെളിവുകളൊന്നും ഇതുവരെ ഹാജരാക്കിയിട്ടില്ല. യുഎസ് അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുത്തെന്ന തരത്തിലെ തെറ്റായ വാർത്ത കമ്പനിയ്ക്ക് നഷ്ടം വരുത്തിയെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

Latest Stories

‍മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്കുളള ശിക്ഷാവിധി ഇന്ന്

IPL 2025: അയാളുടെ വിരമിക്കൽ അപ്പോൾ സംഭവിക്കും, മിന്നൽ സ്റ്റമ്പിങ് നടത്തി താരമായതിന് പിന്നാലെ ധോണിയെക്കുറിച്ച് വമ്പൻ അപ്ഡേറ്റ് നൽകി അമ്പാട്ടി റായിഡു

ആശാ പ്രവർത്തകർക്ക് പിന്തുണയുമായി പൊതുപ്രവർത്തകർ; സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം

IPL 2025: രണ്ട് ഇതിഹാസ സ്പിന്നർമാരുടെ ശൈലി ഉള്ള താരമാണ് വിഘ്നേഷ് പുത്തൂർ, അവന്റെ ആ തന്ത്രം മറ്റുള്ള ബോളർമാർ ചെയ്യാത്തത്; മലയാളി താരത്തെ പുകഴ്ത്തി നവ്‌ജോത് സിംഗ് സിദ്ധു

'ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണം അവസാനിപ്പിക്കണം; ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കണം; രാജ്യാന്തര സമൂഹം അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മാര്‍പാപ്പ

അദ്ധ്യക്ഷപദവി ഒഴിയുന്നത് ആത്മവിശ്വാസത്തോടെ: കെ സുരേന്ദ്രൻ

ഗാസയിലെ നാസർ ആശുപത്രിയിൽ വീണ്ടും ഇസ്രായേൽ ബോംബാക്രമണം; നിരവധി രോഗികൾ കൊല്ലപ്പെട്ടു

ഇന്ത്യന്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട്; അന്തര്‍ദേശീയ വിഷയങ്ങളില്‍ ശശി തരൂര്‍ മറ്റുള്ളവര്‍ക്ക് മാതൃക; പുകഴ്ത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

IPL 2025: എത്രയോ വർഷമായി കളിക്കുന്നു, ഇത്ര ബുദ്ധിയില്ലേ നിനക്ക്; മുംബൈ ഇന്ത്യൻസ് സൂപ്പർ താരത്തെ പരിഹസിച്ച് അമ്പാട്ടി റായിഡു

ആരാണ് ചെപ്പോക്കിനെ വിറപ്പിച്ച ആ പത്തൊമ്പത്തുകാരൻ മലയാളി പയ്യൻ?