രാഹുല്‍ ഗാന്ധി ഒരു വ്യാജ ഗാന്ധി, ബാപ്പുവിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നത് ബി.ജെ.പി; കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വ്യാജ ഗാന്ധിയെന്ന് വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ഗാന്ധിജി കണ്ട സ്വപ്നം രാജ്യത്ത് യാഥാര്‍ഥ്യമാക്കുന്നത് ബിജെപിയാണെന്നും യുപിയിലെ ഗാസിയാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേ ഗിരിരാജ് സിങ് പറഞ്ഞു.

‘രാഹുല്‍ ഗാന്ധി ഒരു വ്യാജ ഗാന്ധിയാണ്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറും യുപിയിലെ യോഗി സര്‍ക്കാരുമാണ് ഗാന്ധിജി കണ്ട സ്വപ്നം യാഥാര്‍ഥ്യമാക്കുന്നത്. ഗിരിരാജ് സിങ് പറഞ്ഞു. ബിജെപി എംപി രാകേഷ് സിന്‍ഹയും രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു. ഏറ്റവും വലിയ ഹിന്ദുത്വവാദിയായിരുന്നു ഗാന്ധിജിയെന്നും അദ്ദേഹത്തെയാണ് രാഹുല്‍ ഗാന്ധി അപമാനിച്ചിരിക്കുന്നതെന്നും രാകേഷ് സിന്‍ഹ പറഞ്ഞു.

നേരത്തെ, ഒരു ഹിന്ദുത്വവാദി മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. ‘ഒരു ഹിന്ദുത്വവാദി മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നു, എന്നാല്‍ സത്യം നിലനില്‍ക്കുന്നിടത്തോളം ഗാന്ധിയും ജീവിക്കും’ എന്ന് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി