ബൈക്കപകടത്തില്‍ പെണ്‍സുഹൃത്തിന് ദാരുണാന്ത്യം; പിന്നാലെ ബസിന് മുന്നില്‍ ചാടി യുവാവും ജീവനൊടുക്കി

തമിഴ്‌നാട്ടില്‍ ബൈക്കപകടത്തില്‍ പെണ്‍സുഹൃത്ത് മരിച്ചതിന് പിന്നാലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ബസിന് മുന്നില്‍ ചാടി ജീവനൊടുക്കി. മധുരാന്തകം സ്വദേശി സബ്രീനയും സുഹൃത്ത് യോഗീശ്വരനുമാണ് മരിച്ചത്. ഇരുവരും മൂന്നാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലുണ്ടായ അപകടത്തിലാണ് സബ്രീന മരിച്ചത്.

മാമല്ലപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇരുവരും. പൂഞ്ചേരി ജംഗ്ഷനില്‍ പുതുച്ചേരി റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സബ്രീനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സബ്രീനയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ യോഗീശ്വരന്‍ ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു.

റോഡിലിറങ്ങിയ യുവാവ് പുതുച്ചേരിയിലേക്ക് പോകുകയായിരുന്ന ബസിന് മുന്നില്‍ ചാടി. ബസിനടിയില്‍പ്പെട്ട യോഗീശ്വരന്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Latest Stories

നന്തൻകോട് കൂട്ടക്കൊലക്കേസ്; പ്രതി കേദൽ ജിൻസൻ രാജക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ

തുടർച്ചയായി പ്രശ്നങ്ങൾ; കാന്താര -1 തിയേറ്ററിലെത്തുമോ?

പഞ്ചാബിലെ ആദംപുർ വ്യോമതാവളത്തിൽ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം; ജവാൻമാരുമായി കൂടിക്കാഴ്ച നടത്തി, വ്യോമസേന അ​ഗംങ്ങളെ അഭിനന്ദിച്ചു

'ജോലി വാഗ്ദാനം ചെയ്‌ത്‌ കേരളത്തിൽ എത്തിച്ചു, സെക്‌സ് റാക്കറ്റ് കെണിയിൽ കുടുങ്ങിയ പെൺകുട്ടി രക്ഷപെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടി'; റാക്കറ്റിലെ ഒരാൾ പിടിയിൽ

നഗ്നതാ പ്രദര്‍ശനം വേണ്ട! വിലക്കുമായി കാന്‍ ഫെസ്റ്റിവല്‍; പ്രവേശനം നിഷേധിക്കുമെന്ന് താക്കീത്

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 88. 39 ശതമാനം

പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ മുഖംനോക്കാതെ നടപടി; ട്രംപ് മധ്യ പൂര്‍വദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ യെമനില്‍ ആക്രമണം നടത്തി ഇസ്രയേല്‍

INDIAN CRICKET: ടെസ്റ്റ് ക്യാപ്റ്റൻസി കിട്ടാത്തത് കൊണ്ടല്ല, വിരാട് കോഹ്‌ലി പെട്ടെന്ന് വിരമിക്കാൻ കാരണമായത് ആ നിയമം കാരണം; സംഭവിച്ചത് ഇങ്ങനെ

ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്, അവരുടെത് വലിയ ത്യാഗം: ആലിയ ഭട്ട്

അവർ ഇനി 'സിന്ദൂർ' എന്ന് അറിയപ്പെടും; ഉത്തർപ്രദേശിൽ ജനിച്ച 17 നവജാത പെൺ ശിശുകൾക്ക് സിന്ദൂർ എന്ന പേര് നൽകി കുടുംബാംഗങ്ങൾ