'പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുത്, അനാവശ്യ ശ്രദ്ധ ആകർഷിക്കരുത്'; വിവാദ ഉത്തരവുമായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളജ്

കൊൽക്കത്തയിലെ ബലാത്സംഗ സംഭവത്തിന് പിന്നാലെ വിവാദ ഉത്തരവുമായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളജ്. മെഡിക്കൽ കോളജിലെ പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്നും അനാവശ്യമായ ശ്രദ്ധ ആകർഷിക്കരുതെന്നും വിവാദ ഉത്തരവിൽ പറയുന്നു. വനിതാ ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും എല്ലാ ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഉത്തരവുകളെന്നും വിശദീകരണമുണ്ട്.

വനിതാ ഡോക്ടർമാരും വിദ്യാർത്ഥികളും ജീവനക്കാരും പൊതുവെ ഒറ്റപ്പെട്ടതും വെളിച്ചക്കുറവുള്ളതും ജനസാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങൾ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. വനിതാ ഡോക്ടർമാരും വിദ്യാർത്ഥികളും ജീവനക്കാരും ഒറ്റയ്ക്കിരിക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. അത്യാവശ്യമല്ലാതെ രാത്രി സമയങ്ങളിൽ ഹോസ്റ്റലിൽ നിന്നോ താമസ മുറികളിൽ നിന്നോ പുറത്തിറങ്ങുന്നത് ഒഴിവാക്കുക, ബന്ധപ്പെട്ട അധികാരികളെ മുൻകൂട്ടി വിവരം അറിയിക്കുക. വൈകിയോ ഒറ്റപ്പെട്ട സമയത്തോ കാമ്പസിന് പുറത്ത് പോകുന്നത് ഒഴിവാക്കനാമെന്നും നിർദേശമുണ്ട്.

എല്ലാ ഹോസ്റ്റൽ ബോർഡർമാരും ഇൻസ്റ്റിറ്റ്യൂട്ടും അഡ്മിനിസ്ട്രേഷനും നിശ്ചയിച്ചിട്ടുള്ള ഹോസ്റ്റൽ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കണം. അജ്ഞാതമോ സംശയാസ്പദമായതോ ആയ വ്യക്തികളുമായി സഹവസിക്കുന്നത് ഒഴിവാക്കുക. അടിയന്തിര സാഹചര്യങ്ങളിൽ അടിയന്തിരമായി ബന്ധപ്പെടാൻ നിങ്ങൾക്ക് ഒരു മാർഗമുണ്ടെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കുക, ഡ്യൂട്ടിയിലായിരിക്കുമ്പോൾ നിങ്ങൾ വൈകാരികമായി നന്നായി സംയോജിപ്പിക്കുകയും ചുറ്റുപാടുകളെ കുറിച്ച് ജാഗ്രത പുലർത്തുകയും വേണം, പൊതുജനങ്ങളുമായി മാന്യമായി ഇടപഴകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് സിൽച്ചാർ മെഡിക്കൽ കോളേജ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാർത്ഥിനികളോട് അനാവശ്യ ശ്രദ്ധ ആകർഷിക്കരുതെന്നും വെളിച്ചക്കുറവും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഉത്തരവിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് മെഡിക്കൽ കോളേജിനെതിരെ ഉയരുന്നത്. ‘സ്ത്രീവിരുദ്ധത’ എന്നാണ് ഉത്തരവിനെതിരെ ഉയരുന്ന ആരോപണം.

‘സ്ത്രീവിരുദ്ധ’ നിർദേശങ്ങളെന്നാരോപിച്ച് സിൽചാർ മെഡിക്കൽ കോളേജിനെ ട്രോളി നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതേസമയം ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ അടുത്തിടെയുണ്ടായ അതിദാരുണമായ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് സില്‍ചാര്‍ മെഡിക്കല്‍ കോളേജ് നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിനികളുടെയും വനിതാ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനെന്ന വിലയിരുത്തലില്‍ ഇറക്കിയ ഉത്തരവ് വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം