പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് തിഹാര്‍ ജയിലിലുള്ള ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര വൈദ്യസഹായം നല്‍കണമെന്ന് കോടതി. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് നിര്‍ദേശം. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആസാദിന് വേണ്ടി ഹര്‍ജി നല്‍കിയിരുന്നത്.
ആസാദിന്‍റെ ആരോഗ്യപരിശോധനാ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കിയില്ല. കേസ് നാളെ വീണ്ടും പരിഗണിക്കും. രക്തം കട്ട പിടിക്കുന്ന അസുഖത്തിന് കഴിഞ്ഞ ഒരു വര്‍ഷമായി ആസാദ് എയിംസില്‍ ചികിത്സ തേടുന്നുണ്ട്. ഇടയ്ക്കിടക്ക് രക്തം മാറ്റിവെയ്ക്കേണ്ട അസുഖമാണ് ആസാദിനെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.