വൈറലാകാന്‍ ആടിനെ ബലമായി മദ്യം കുടിപ്പിച്ച് വീഡിയോ ചിത്രീകരണം; ഒരാള്‍ അറസ്റ്റില്‍

വീഡിയോയിലൂടെ വൈറലാകാന്‍ ആടിനെ ബലമായി മദ്യം കുടിപ്പിച്ചു. ആഗ്രയിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൂന്ന് പേരാണ് വീഡിയോയില്‍ ഉളളത്.

ആഗ്രയിലെ അത്മാപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സവായിന്‍ ഗ്രാമത്തിലാണ് ക്രൂരത നടന്നത്. മൂന്ന് പേര്‍ ചേര്‍ന്ന് ആടിനെ ബലമായി പിടിച്ച് വെക്കുകയും മദ്യം വായില്‍ ഒഴിച്ച് കൊടുക്കുകയുമായിരുന്നു.

Read more

വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെ ക്രൂരതയ്‌ക്കെതിരേ നടപടിയെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒരാളെ അറസ്റ്റ് ചെയ്തത്.