'ഗോഡി മീഡിയയെ അനുവദിക്കില്ല'; എഎന്‍ഐയുടെ മൈക്ക് എടുത്ത് മാറ്റി; ഇല്‍തിജ മുഫ്തി; വില കുറഞ്ഞ പ്രതികരണമെന്ന് എഡിറ്റര്‍ സ്മിത പ്രകാശ്

തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ ഗോഡി മീഡിയയെന്ന് ആരോപിച്ച് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനല്‍ (എ.എന്‍.ഐ) വാര്‍ത്ത ഏജന്‍സിയുടെ മൈക്ക് എടുത്തുമാറ്റി ഇല്‍തിജ മുഫ്തി. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. ഇല്‍തിജ സംസാരിക്കുമ്പോള്‍ മാധ്യമങ്ങളെല്ലാം മൈക്കുകള്‍ വെച്ചിരുന്നു. ഇതിനിടെയാണ് ‘ഗോഡി മീഡിയ അനുവദനീയമല്ല’ എന്ന് അവര്‍ പറഞ്ഞ് മൈക്ക് നീക്കം ചെയ്തത്. എ.എന്‍.ഐയുടെ റിപ്പോര്‍ട്ടിങ് രീതികളെ കുറിച്ച് ഇല്‍തിജ മുഫ്തി തന്റെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍, വില കുറഞ്ഞ പ്രതികരണം എന്നാണ് എ.എന്‍.ഐയുടെ എഡിറ്റര്‍ സ്മിത പ്രകാശ് ഈ നടപടിയോട് പ്രതികരിച്ചത്. വാര്‍ത്ത ഏജന്‍സി മുസ്‌ലിംകളെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയും പൈശാചികവല്‍ക്കരിക്കുകയും ചെയ്യുകയാണെന്ന് ഇല്‍തിജ മുഫ്തി ആരോപിച്ചു. തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുന്ന വേളയില്‍ എ.എന്‍.ഐ യുടെ മൈക്ക് ഇല്‍തിജ എടുത്തുമാറ്റുന്നത് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിട്ടുണ്ട്. ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) നേതാവുമാണ് ഇല്‍തിജ മുഫ്തി.

അതേസമയം, ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ആറു ജില്ലകളിലെ 26 നിയമസഭ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചു. 39 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ള തെരഞ്ഞെടുപ്പില്‍ 27.78 ലക്ഷം പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക.

തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്താന്‍ 3,502 പോളിങ് സ്റ്റേഷനുകളിലും ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. കനത്ത സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജമ്മു കശ്മീര്‍ പൊലീസും അറിയിച്ചു.

നാഷനല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹാമിദ് ഖറ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന എന്നിവരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ഉമര്‍ അബ്ദുല്ല ബുധ്ഗാമിലും ഗന്ദര്‍ബാലിലും രവീന്ദര്‍ റെയ്‌ന നൗഷേരയിലുമാണ് മത്സരിക്കുന്നത്.

Latest Stories

കത്തോലിക്ക ബാവയുടെ സ്ഥാനാരോഹണം; കേന്ദ്രം നാലംഗ പ്രധിനിധി സംഘത്തെ അയക്കും

ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം; ഹൈക്കോടതി ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി

IPL MEMORIES: കൈയും കാലും മുഖവും എല്ലാം കെട്ടി ആ വിദേശ താരങ്ങൾ എന്നെ ഉപദ്രവിച്ചു, മദ്യപിച്ച ശേഷം എന്നെ അവർ ഉപേക്ഷിച്ചു; ഇന്ത്യൻ സൂപ്പർതാരം ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ

ട്രംപിന്റെ നയങ്ങളെക്കുറിച്ചുള്ള അഭിപ്രായ വ്യത്യസം; ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ പ്രവേശനം നിഷേധിക്കുകയും നാടുകടത്തുകയും ചെയ്ത് യുഎസ്

അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ വിധി; അപലപിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി, സുപ്രീംകോടതി ഇടപെടണമെന്ന് അഭിഭാഷകർ; പ്രതിഷേധം ശക്തം

IPL 2025: മോനെ ഋതുരാജേ, നിന്നെ കാത്ത് ഒരു പണിയുണ്ട്: ആകാശ് ചോപ്ര

ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും മരണം; നോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ജാമ്യം നൽകരുതെന്ന് ഷൈനിയുടെ അച്ഛൻ, കക്ഷി ചേർന്നു

ഞെട്ടിക്കും വില! ഖുറേഷി അബ്രാമിന്റെ സ്‌റ്റൈലിഷ് ലുക്കിന് മാത്രം പൊടിച്ചത് ലക്ഷങ്ങള്‍; ജാക്കറ്റിന്റെയും സണ്‍ഗ്ലാസിന്റെയും വില ഇതാണ്

എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നിർബന്ധിത പഠന വിഷയമാക്കും; നിർണായക തീരുമാനവുമായി കർണാടക

CT 2025: ചാമ്പ്യൻസ് ട്രോഫി ടീമിൽ എടുത്തില്ല, രോഹിത്തിന് മറുപടിയുമായി മുഹമ്മദ് സിറാജ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ