സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. സ്വര്‍ണത്തിന് 160 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞിരുന്നു. ഇതോടെ മെയ് മൂന്നിന് ശേഷം അദ്യമായാണ് 45000 ന് താഴെ എത്തിയിരിക്കുന്നത്.
ഒരുപവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,880 രൂപയാണ്. രണ്ട് ദിവസം കൊണ്ട് വിപണിയിൽ 520 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.നാല് ദിവസത്തിന് ശേഷമാണ് ഇന്നലെ സ്വര്‍ണവില കുറഞ്ഞത്. മെയ് അഞ്ചിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണവില എത്തിയിരുന്നു. രണ്ടാഴ്ചക്ക് ശേഷമാണ് 45000 ന് താഴെ വിലയെത്തിയത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. വിപണി വില 5630 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില15 രൂപ കുറഞ്ഞു. വിപണിവില 4650 രൂപയാണ്.