സേവന ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പത്ത് ഇന്ത്യന്‍ കമ്പനികളുടെ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഗൂഗിള്‍. ഇതേ തുടര്‍ന്ന് ഭാരത് മാട്രിമോണി ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള രണ്ട് ലക്ഷം ആപ്പുകളില്‍ മൂന്ന് ശതമാനം ആപ്പുകള്‍ക്ക് മാത്രമാണ് സര്‍വീസ് ചാര്‍ജ്ജ് ചുമത്തിയിട്ടുള്ളത്.
ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപ്പ് എന്നിവ പ്ലേ സ്‌റ്റോറില്‍ നീക്കം ചെയ്തതായി കമ്പനി സ്ഥാപകന്‍ മുരുകവേല്‍ ജാനകിരാമന്‍ അറിയിച്ചു. ഗൂഗിളിന്റെ നടപടിയെ കുറിച്ച് ഇന്ത്യന്‍ ഇന്റര്‍നെറ്റിന്റെ കരിദിനം എന്നായിരുന്നു കമ്പനി വിശേഷിപ്പിച്ചത്.
Read more
ഭാരത് മാട്രിമോണിയുടെ മാതൃകമ്പനിയായ മാട്രിമോണി ഡോട്ട് കോം, ജീവന്‍ സതി തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കുന്ന ഇ്ന്‍ഫോ എഡ്ജ് എന്നിവയ്ക്ക് പ്ലേ സ്റ്റോര്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ആല്‍ഫബൈറ്റ് ഇങ്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചതായും തുടര്‍നടപടികള്‍ക്കായുള്ള അവലോകനം നടത്തി വരുന്നതായും കമ്പനി വ്യക്തമാക്കി.