ഇന്ത്യന്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഗൂഗിള്‍; പത്ത് ആപ്പുകള്‍ പുറത്ത്

സേവന ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പത്ത് ഇന്ത്യന്‍ കമ്പനികളുടെ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഗൂഗിള്‍. ഇതേ തുടര്‍ന്ന് ഭാരത് മാട്രിമോണി ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള രണ്ട് ലക്ഷം ആപ്പുകളില്‍ മൂന്ന് ശതമാനം ആപ്പുകള്‍ക്ക് മാത്രമാണ് സര്‍വീസ് ചാര്‍ജ്ജ് ചുമത്തിയിട്ടുള്ളത്.

ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപ്പ് എന്നിവ പ്ലേ സ്‌റ്റോറില്‍ നീക്കം ചെയ്തതായി കമ്പനി സ്ഥാപകന്‍ മുരുകവേല്‍ ജാനകിരാമന്‍ അറിയിച്ചു. ഗൂഗിളിന്റെ നടപടിയെ കുറിച്ച് ഇന്ത്യന്‍ ഇന്റര്‍നെറ്റിന്റെ കരിദിനം എന്നായിരുന്നു കമ്പനി വിശേഷിപ്പിച്ചത്.

ഭാരത് മാട്രിമോണിയുടെ മാതൃകമ്പനിയായ മാട്രിമോണി ഡോട്ട് കോം, ജീവന്‍ സതി തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കുന്ന ഇ്ന്‍ഫോ എഡ്ജ് എന്നിവയ്ക്ക് പ്ലേ സ്റ്റോര്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ആല്‍ഫബൈറ്റ് ഇങ്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചതായും തുടര്‍നടപടികള്‍ക്കായുള്ള അവലോകനം നടത്തി വരുന്നതായും കമ്പനി വ്യക്തമാക്കി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ