'മോദി സര്‍ക്കാരിന് സാമ്പത്തികമാന്ദ്യത്തെ കുറിച്ച് യാതൊരു ധാരണയുമില്ല'; മാന്ദ്യം പരിഹരിക്കാന്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മന്‍മോഹന്‍ സിംഗ്

മോദി സര്‍ക്കാരിന് സാമ്പത്തികമാന്ദ്യത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാത്തതിനാല്‍ അവര്‍ക്ക്  ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ആസൂത്രണ കമ്മീഷന്‍ മുന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയുടെ “Backstage” എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാന്ദ്യം ഉണ്ടെന്ന് പോലും  നിലവിലെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നില്ലെന്നങ്കില്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകില്ലെന്നത്  വലിയ അപകടമാണെന്ന്  മന്‍മോഹന്‍ സിംഗ് പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ നല്ല കാര്യങ്ങളേയും മോശം കാര്യങ്ങളേയും കുറിച്ച് അലുവാലിയ പറഞ്ഞിട്ടുണ്ട് എന്ന് മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഇതൊന്നും അംഗീകരിക്കുന്നില്ല. മാന്ദ്യം എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നില്ല. ഇത് രാജ്യത്തിന് ഗുണകരമല്ല. അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ തിരിച്ചറിയുന്നില്ലെങ്കില്‍ പരിഹാരങ്ങളുണ്ടാകില്ല – മന്‍മോഹന്‍ സിംഗ് പറഞ്ഞു.

കര്‍ഷകരുടെ വരുമാനം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കാന്‍ യാതാരു കാരണവുമില്ല എന്ന് മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. 2024-25ല്‍ അഞ്ച് ട്രില്യണ്‍ എക്കോണമി എന്ന് പറയുന്നത് വ്യാമോഹമാണ് എന്ന് അലുവാലിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട് – മന്‍മോഹന്‍ സിംഹ് പറഞ്ഞു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം