സർക്കാർ രൂപീകരണം: കോൺഗ്രസ് എടുത്തുചാടി തീരുമാനമെടുക്കില്ലെന്ന് കെസി വേണുഗോപാൽ

രാജ്യത്ത് സർക്കാർ രൂപീകരിക്കുന്നതിൽ എടുത്തു ചാടി കോൺഗ്രസ് ഒരു തീരുമാനവുമെടുക്കില്ലെന്ന് കെസി വേണുഗോപാൽ. ഇക്കാര്യത്തിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കും. രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്ന് ആലോചിച്ച് തീരുമാനിക്കും.

കെ മുരളീധരനുണ്ടായ തിരിച്ചടി പാർട്ടി ഗൗരവമായി പരിഗണിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കെ മുരളീധരനെ തൃശ്ശൂരിൽ നിർത്തിയത് പാർട്ടിയാണ്. രാഹുലിൻ്റെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ചും പാർട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കും. രാഹുലിനെ പപ്പുവെന്ന് വിളിച്ച പിണറായി വിജയൻ ആത്മപരിശോധന നടത്തണം. പപ്പു ആരാണെന്ന് ഫലം തെളിയിച്ചെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് ഫലം രാഹുലിന്‍റെ സ്വീകാര്യത കൂട്ടിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഇന്ന് ചേരുന്ന ഇന്ത്യ സഖ്യ യോഗം ചര്‍ച്ച ചെയ്യും.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം