ഡൽഹിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാൻ അതിഷി മര്‍ലേന

അരവിന്ദ് കെജ്‌രിവാളിന്റെ രാജിക്ക് പിന്നാലെ ഡൽഹിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാണ്. പുതിയ മുഖ്യമന്ത്രി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനുള്ള ഒരുക്കത്തിലാണ്. അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം മന്ത്രിസഭയിൽ നിലവിലെ മന്ത്രിമാരെ തന്നെ നിലനിർത്തിക്കൊണ്ട് വകുപ്പുകളിൽ മാറ്റം വരുത്താനാണ് നീക്കം.

അതിഷിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഈയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. അതേസമയം മന്ത്രിസഭാ വിപുലീകരണം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ആം ആദ്മി പാർട്ടി നേതൃയോഗം ഉടൻ ചേരും. അതിനിടെ ഈമാസം 26, 27 തീയതികളിൽ നിയമസഭ സമ്മേളനവും വിളിച്ചുചേർത്തിട്ടുണ്ട്.

അതേസമയം പുതിയ മന്ത്രിമാരെ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന സൂചനയുമുണ്ട്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പാണ് അരവിന്ദ് കെജ്‌രിവാളിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. പഞ്ചാബുമായും ദില്ലിയുമായി അതിർത്തി പങ്കിടുന്ന ഹരിയാനയിലെ സീറ്റുകൾ ലക്ഷ്യം വെച്ചാണ് ആം ആദ്മിയും അരവിന്ദ് കെജ്‌രിവാളും പ്രചാരണം ശക്തമാക്കുക.

ഇന്നലെയാണ് ഔദോഗികമായി ഡൽഹി മുഖ്യമന്ത്രി സ്ഥാനം അരവിന്ദ് കെജ്‌രിവാൾ രാജി വെച്ചത്. ലഫ്റ്റനൻ്റ് ഗവ‍ർണറെ നേരിൽ കണ്ട് കെജ്‌രിവാൾ രാജിക്കത്ത് നൽകി. തുടർന്ന് സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അതിഷി മാർലേന അവകാശ വാദം ഉന്നയിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് കെജ്‌രിവാൾ രാജി പ്രഖ്യാപനം നടത്തിയത്. പിന്നാലെ പുതിയ മുഖ്യമന്ത്രിക്കായി എഎപി ചർച്ച നടത്തി. എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന പ്രമേയം കെജ്‌രിവാളാണ് പാർട്ടി യോഗത്തില്‍ അവതരിപ്പിച്ചത്. എംഎല്‍എമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാൽ റായ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ