സർക്കാർ ജോലികളിലെ സ്ഥാനക്കയറ്റം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി ഉത്തരവുമായി കേന്ദ്രത്തിന് യാതൊരു ബന്ധവുമില്ല: രാജ്‌നാഥ് സിംഗ്

സർക്കാർ ജോലികളിൽ സ്ഥാനക്കയറ്റം അനുവദിക്കുന്നത് മൗലികാവകാശമല്ലെന്ന സുപ്രീം കോടതിയുടെ രാഷ്ട്രീയമായി സ്ഫോടനാത്മകമായ ഉത്തരവിനെതിരെ ഇന്ന് പാർലമെന്റിൽ പ്രതിപക്ഷ ബഹളമുണ്ടായി. തുടർന്ന് സഭ താത്കാലികമായി പിരിഞ്ഞു. പ്രതിപക്ഷ പാർട്ടികളിലുടനീളമുള്ള രാഷ്ട്രീയക്കാർ സുപ്രീം കോടതിയുടേത് അന്യായമായ തീരുമാനമാണെന്ന് ആരോപിച്ചു ബഹളമുണ്ടാക്കി. ഭരണകക്ഷിയായ ബിജെപിയും സഖ്യകക്ഷികളും പ്രതിപക്ഷത്തിന്റെ ഈ നിലപാടിനെതിരെ ശബ്ദിച്ചു.

സുപ്രീം കോടതി ഉത്തരവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് സർക്കാർ പറഞ്ഞപ്പോൾ, ബിജെപിയും അതിന്റെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ രാഷ്ട്രീയ സ്വയംസേവക സംഘവും (ആർ‌എസ്‌എസ്) അടിസ്ഥാനപരമായി സംവരണത്തിനെതിരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ക്വാട്ട നൽകാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാനാവില്ലെന്നും സർക്കാർ ജോലികളിൽ ചില സമുദായങ്ങളുടെ പ്രാതിനിധ്യത്തിൽ അസന്തുലിതാവസ്ഥ കാണിക്കുന്ന ഡാറ്റയില്ലാതെ അത്തരം വ്യവസ്ഥകൾ വെയ്ക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാനാവില്ലെന്നും പറഞ്ഞ സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

“ഇതാണ് സുപ്രീംകോടതിയുടെ തീരുമാനം. കേന്ദ്ര സർക്കാരിന് ഇതുമായി യാതൊരു ബന്ധവുമില്ല. സാമൂഹ്യക്ഷേമ മന്ത്രി ഒരു പ്രസ്താവന നടത്തും. നമ്മൾ അതിനായി കാത്തിരിക്കണം,” കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

വിഷയം രാഷ്ട്രീയവൽക്കരിച്ചതിന് രാജ്‌നാഥ് സിംഗ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. 2012ൽ ഉത്തരാഖണ്ഡിൽ കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്ത് പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും ക്വാട്ടയില്ലാതെ തസ്തിക നികത്താൻ സർക്കാർ തീരുമാനിച്ച കാര്യം രാജ്‌നാഥ് സിംഗ് സഭയെ ഓർമ്മപ്പെടുത്തി.

Latest Stories

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ