പാർലമെന്റ് സ്‌തംഭനം അവസാനിപ്പിക്കാൻ പ്രതിപക്ഷത്തെ സമീപിച്ച്‌ സർക്കാർ

പെഗാസസ് ഫോൺ ചോർത്തൽ ആരോപണത്തെ തുടർന്ന് പാർലമെന്റിൽ ഒരാഴ്ചയായി തുടരുന്ന പ്രതിസന്ധി അവസാനിപ്പിക്കാൻ സർക്കാർ പ്രതിപക്ഷത്തെ സമീപിച്ചു. പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി കോൺഗ്രസിന്റെ മനീഷ് തിവാരി, നാഷണലിസ്റ്റ് കോൺഗ്രസിന്റെ സുപ്രിയ സുലെ എന്നിവരെ കണ്ടു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി ഉച്ചഭക്ഷണത്തിന് യോഗം ചേർന്നിരുന്നു. ജൂലൈ 18 ന് പെഗാസസ് സ്പൈവെയർ ഫോൺ ചോർത്തൽ ആരോപണം ഉന്നയിക്കപ്പെട്ടതിനെത്തുടർന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഒരു വ്യവഹാരവും നടന്നിട്ടില്ല.

“സർക്കാരുകൾക്ക്” മാത്രമാണ് സോഫ്റ്റ്വെയർ നൽകുന്നതെന്ന് ഇസ്രായേലി മിലിട്ടറി-ഗ്രേഡ് സോഫ്റ്റ്വെയറിന്റെ നിർമ്മാതാക്കളായ എൻ‌എസ്‌ഒ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വിഷയത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജിയും പ്രധാനമന്ത്രി മോദിക്കെതിരെ അന്വേഷണവുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. പ്രതിപക്ഷ എം.പിമാർ മുദ്രാവാക്യം വിളിക്കുകയും സഭയുടെ നടുത്തളത്തിൽ പ്രതിഷേധിക്കുകയും ചെയ്തതിനാൽ ഇന്നും രാജ്യസഭ സമ്മേളനം മാറ്റിവച്ചു.
ലോക്സഭയിൽ തുടർച്ചയായ തടസ്സങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും ഇടയിൽ സ്പീക്കർ ഓം ബിർള സഭാ നടപടികൾ മാറ്റിവച്ചു.

രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ഈ തടസ്സങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. 90 അംഗങ്ങളുടെ നോട്ടീസ് അംഗീകരിച്ചതിന് ശേഷവും പൊതു പ്രാധാന്യമുള്ള പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള അവരുടെ അവസരങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പെഗാസസ് വിഷയത്തിൽ ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന എഴുതിയ കടലാസ് തട്ടിപ്പറിച്ച്‌ കീറിക്കളഞ്ഞതിനും കോലാഹലത്തിനിടയിൽ തള്ളിയിട്ടതിനും തൃണമൂൽ കോൺഗ്രസ് രാജ്യസഭാ അംഗം ഡോ. സന്തനു സെന്നിനെ വർഷകാല സമ്മേളനത്തിൽ നിന്നും കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് പാർലമെന്റിന്റെ മൂന്ന് സമ്മേളനങ്ങൾ വെട്ടിക്കുറച്ചപ്പോൾ കഴിഞ്ഞ വർഷത്തെ ശൈത്യകാല സമ്മേളനം റദ്ദാക്കേണ്ടിവന്നു.

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍