ബി.ജെ.പി സർക്കാരിന്റെ ട്രോൾ ആർമി വിമർശനങ്ങളെ അടിച്ചമർത്തുന്നത് ഭരണത്തെ തെറ്റുകളിലേക്ക് നയിക്കും: രഘുറാം രാജൻ

വിയോജിപ്പുകളെ അടിച്ചമർത്തുന്നത് മോശം നയങ്ങൾ പാസാക്കാൻ ഇടയാക്കുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ തിങ്കളാഴ്ച തന്റെ ലിങ്ക്ഡ് ഇൻ പോസ്റ്റിൽ പറഞ്ഞു.

പൊതുജനങ്ങളുടെയും, സർക്കാർ സംവിധാനങ്ങളുടെ ഉള്ളിൽ നിന്ന് തന്നെ ഉള്ള വിമർശനങ്ങളെയും സഹിഷ്ണുതയോടെ കാണാത്ത സർക്കാരുകൾ കടുത്ത അപമാനമാണ്. അവർ, യഥാർത്ഥ ചിത്രം മനസ്സിലാക്കുന്നതിൽ നിന്നും സ്വയം നഷ്‌ടപ്പെടുത്തുന്നു, ജനാധിപത്യത്തിൽ വിമർശനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഊന്നിപ്പറഞ്ഞ രഘുറാം രാജൻ എഴുതി. നിലവിൽ ചിക്കാഗോ സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറാണ് അദ്ദേഹം.

“വിമർശനങ്ങൾ ഉന്നയിക്കുന്ന ഒരോരുത്തരോടും ആ വിമർശനത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ട് ഒരു സർക്കാർ ജീവനക്കാരനിൽ നിന്ന് ഫോൺ കോൾ ലഭിക്കുകയോ അല്ലെങ്കിൽ ഭരണകക്ഷിയുടെ ട്രോൾ സൈന്യം അവരെ ലക്ഷ്യമിടുകയോ ചെയ്താൽ പലരും അവരുടെ വിമർശനത്തെ മയപ്പെടുത്തും,” രാജൻ എഴുതി.

“വിമർശനങ്ങൾ ഇല്ലെങ്കിൽ, കഠിനമായ സത്യത്തെ നിഷേധിക്കാനാവാത്ത സാഹചര്യം ഉണ്ടാവുന്നതു വരെ സുഖകരമായ പ്രതീതി ഉളവാക്കുന്ന ഒരു ചുറ്റുപാടിൽ ആയിരിക്കും സർക്കാർ ഉണ്ടാവുക”

നിരന്തരമായ വിമർശനം, നയരൂപീകരണത്തിൽ ആവശ്യമായി വരുന്ന തിരുത്തലുകൾ സാദ്ധ്യമാകുമെന്നും, സർക്കാർ ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ നേതാക്കളോട് സത്യം തുറന്ന് പറയാൻ ഇട നൽകുമെന്നും രാജൻ പറഞ്ഞു. അതേസമയം, എല്ലായ്പ്പോഴുമുള്ള പ്രശംസ സർക്കാരിന് സ്വയം വിമർശനത്തിനുള്ള സാദ്ധ്യത ഇല്ലാതാക്കുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്