'ഗോ ബാക്ക്' മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികൾ; അഭിജിത് ബാനര്‍ജിക്ക് ഡി ലിറ്റ് നൽകിയ ചടങ്ങില്‍ പങ്കെടുക്കാനാകാതെ ബംഗാൾ ഗവർണർ മടങ്ങി

പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിനെ നസ്രുൽ മഞ്ചയിൽ നടന്ന കൊൽക്കത്ത സർവകലാശാലയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരു വിഭാഗം വിദ്യാർത്ഥികളെ ചൊവ്വാഴ്ച തടഞ്ഞു. ഇതേ തുടർന്ന് അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാൻ ആവാതെ മടങ്ങി.

സംസ്കാരവും സഭ്യതയും വിട്ടുവീഴ്ച ചെയ്തവർ സ്വയം വിലയിരുത്തൽ നടത്തണം എന്ന് സർവകലാശാല ചാൻസലർ കൂടിയായ ധൻഖർ പറഞ്ഞു.

ഉച്ചയ്ക്ക് 12.30 ഓടെ ഗവർണർ വേദിയിലെത്തിയ ഉടൻ വിദ്യാർത്ഥികൾ സി‌എ‌എ എൻ‌ആർ‌സി വിരുദ്ധ പോസ്റ്ററുകൾ കയ്യിൽ ഏന്തി, കറുത്ത പതാകകൾ വീശി “ഗോ ബാക്ക്” മുദ്രാവാക്യങ്ങൾ ഉയർത്തി.

ധൻഖർ നേരെ നസ്രുൽ മഞ്ച ഗ്രീൻ റൂമിലേക്ക് പോയി. അവിടെ വെച്ച് നോബൽ സമ്മാന ജേതാവും ചൊവ്വാഴ്ച യൂണിവേഴ്‌സിറ്റി ഓണററി ഡി ലിറ്റ് (ഹോണറിസ് കോസ) നൽകി ആദരിച്ച അഭിജിത് ബാനർജിയെ കണ്ടു. പരിപാടി ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് മറ്റൊരു സംഘം വിദ്യാർത്ഥികൾ വേദിയിലെത്തി ഗവർണർക്കെതിരെ മുദ്രാവാക്യം മുഴക്കി, ഇത് ഉച്ചയ്ക്ക് 1.30- ഓടെ വേദി വിട്ട് പോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ പ്രതിനിധിയാണ് ജഗദീപ് ധൻഖർ എന്നും , കൊൽക്കത്ത സർവകലാശാലയുടെ ചടങ്ങിൽ പങ്കെടുക്കാൻ അർഹതയില്ലെന്ന് പ്രതിഷേധക്കാർ അവകാശപ്പെട്ടു.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ