സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ നടപടി; കർണാടക സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

മുഡ ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കർണാടക സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹർജി ഫയൽ ചെയ്യും. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി സിദ്ധരാമയ്യക്കായി കോടതിയിൽ ഹാജരാകും.

നിലവിൽ സിദ്ധരാമയ്യക്കെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നും കേസുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമില്ലെന്നും അഭിഭാഷകൻ കോടതിയിൽ വാദിക്കും. അതേസമയം കേസ് നിയമപരമായി നേരിടുന്നതോടൊപ്പം രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ വിളിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കാൻ പതിവ് പോലെ ഗവർണറെ ഉപയോഗിച്ചുളള നീക്കം കേന്ദ്ര സർക്കാർ നടത്തുകയാണെന്ന് സർക്കാർ പൊതുജനങ്ങളോട് വിശദീകരിക്കും. ഗവർണർക്കെതിരെ രാവിലെ 11 മണിക്ക് കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധ സമരം നടത്തും. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടു കർണാടക ബിജെപിയും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും

മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. ലേ ഔട്ട് വികസനത്തിനു ഭൂമി വിട്ടു നൽകുന്നവർക്ക്‌ പകരം ഭൂമി നൽകുന്ന പദ്ധതി പ്രകാരം സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി അനധികൃതമായി 14 പ്ലോട്ടുകൾ കൈക്കലാക്കി എന്നതാണ് പരാതിക്കാധാരമായ സംഭവം. ഭാര്യ പാർവതി, മകൻ ഡോ. യതീന്ദ്ര, ഭാര്യാ സഹോദരൻ മല്ലികാർജുൻ സ്വാമി ഉൾപ്പടെ ഒമ്പത് പേർക്കെതിരെയാണ് പരാതി ഉയർന്നത്.

Latest Stories

എ വി റസല്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി; 38 അംഗ ജില്ലാ കമ്മിറ്റില്‍ ആറു പുതുമുഖങ്ങള്‍

പലപ്പോഴും അണ്‍കംഫര്‍ട്ടബിള്‍ ആയി തോന്നിയിട്ടുണ്ട്, എനിക്കെതിരെ ഹേറ്റ് വരാനുള്ള കാരണം ഇത് തന്നെയാണ്: അനശ്വര രാജന്‍

ആരാധനാലയ നിയമത്തിൽ ഇന്ത്യ ബ്ലോക്ക് സഖ്യകക്ഷികൾ സുപ്രീം കോടതിയിൽ പ്രത്യേക ഹർജികൾ നൽകിയേക്കും; ചർച്ചകൾ പുരോഗമിക്കുന്നു

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭയെത്തുമോ?; അതോ സുരേന്ദ്രന്‍ തുടരുമോ?; മാറ്റം വേണമെന്ന് ശഠിക്കുന്നവര്‍ക്കായി എംടി രമേശിന് മുന്നില്‍ സാധ്യത തുറക്കുമോ?

ആ ചെറുക്കൻ അനാവശ്യമായ ചൊറിച്ചിലാണ് നടത്തുന്നത്, വഴക്ക് ഉണ്ടാക്കിയതിന് അവനിട്ടുള്ള പണി കിട്ടുകയും ചെയ്തു; തുറന്നടിച്ച് ഗൗതം ഗംഭീർ

ജസ്പ്രീത് ബുംറ ചതിയൻ? ഉപയോഗിച്ചത് സാൻഡ് പേപ്പർ എന്ന് ഓസ്‌ട്രേലിയൻ ആരാധകർ; വിവാദത്തിൽ മറുപടിയുമായി അശ്വിൻ

"കേരളം ഇമ്മിണി വല്യ ജിഹാദിസ്ഥാൻ തന്നെയാണ്; അതിന് ഉത്തരവാദികളിൽ ഒരാൾ പിണറായിക്കൊപ്പം കാണുന്ന ഈ താടിക്കാരനും തൊപ്പിക്കാരനുമാണ്" വിവാദ പ്രസ്താവനയുമായി എപി അബുദുല്ലകുട്ടി

ആ വ്യക്തി പിന്നാലെ നടന്ന് അപമാനിക്കുന്നു, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളില്‍ എന്റെ പേര് പറയുകയാണ്; തുറന്നടിച്ച് ഹണി റോസ്

എറണാകുളം ചെമ്പുമുക്കിൽ വൻ തീപ്പിടുത്തം

66കാരി മഡോണയ്ക്ക് 28കാരന്‍ വരന്‍; വിവാഹനിശ്ചയം കഴിഞ്ഞു? വജ്ര മോതിരം ഉയര്‍ത്തികാട്ടി പോപ് താരം