പോക്സോ നിയമ ഭേദ​ഗതി ബില്ലിന് അം​ഗീകാരം; കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ

പോക്സോ നിയമ ഭേദ​ഗതി ബില്ലിന് അം​ഗീകാരമായി, കുട്ടികൾക്കെതിരായ ലൈം​ഗിക അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് പോക്സോ നിയമ ഭേദ​ഗതി ബിൽ നടപ്പിൽ വരുത്തുക. കേന്ദ്രമന്ത്രിസഭയാണ്‌ ബില്ലിന് അംഗീകാരം നല്‍കികിയത്‌.

കുട്ടികളെ ലൈം​ഗികാതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്ക് വധശിക്ഷയടക്കം നൽകാനുള്ള ബില്ലിനാണ് അംഗീകാരമായിരിയ്ക്കുന്നത്.

Read more

കൂടാതെ കുട്ടികളെ ഉപയോ​​ഗിച്ച് അശ്ലീല വീഡിയോ അടക്കമുള്ളവ ചിത്രീകരിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു. 2012 ലെ പോക്സോ നിയമത്തിലെ വകുപ്പുകളിൽ ഭേദ​ഗതി വരുത്തി പരമാവധി വധശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്ര മന്ത്രി സഭ അം​ഗീകരിച്ച ബിൽ.