കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ലോക്ക്ഡൗൺ നിലനിൽക്കെ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഹെൽപ്പ് ലൈനിലേക്ക് 11 ദിവസത്തിനുള്ളിൽ ലഭിച്ചത് 92,000 കോളുകൾ എന്ന് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. രാജ്യമെമ്പാടുമുള്ള ലോക്ക്ഡൗൺ സ്ത്രീകൾക്കെതിരെയുള്ള പീഢനങ്ങൾക്ക് മാത്രമല്ല, കുട്ടികൾക്കെതിരെയും അക്രമസംഭവങ്ങൾ കൂടുന്നതിനുള്ള ഒരു കരണമായതായാണ് ഇത് സൂചിപ്പിക്കുന്നത്.
ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചയായ മാർച്ച് 20 മുതൽ 31 വരെ രാജ്യത്തുടനീളം അതിക്രമം നേരിട്ട കുട്ടികൾക്കായി ‘ചൈൽഡ്‌ലൈൻ 1098’ ഹെൽപ്പ് ലൈനിന് ലഭിച്ച 3.07 ലക്ഷം കോളുകളിൽ, 30% കുട്ടികൾക്ക് നേരെയുള്ള ദുരുപയോഗത്തിനും അക്രമത്തിനും എതിരായ സംരക്ഷണത്തിന് വേണ്ടിയുള്ളതായിരുന്നു എന്ന് ചൈൽഡ് ലൈൻ ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ ഹാർലീൻ വാലിയ പറഞ്ഞതായാണ് റിപ്പോർട്ട്. ഇത് പ്രകാരം 92,105 കോളുകളാണ് പരാതി പറയാനായി വന്നത്.