വെെകിയെത്തിയ അധ്യാപികയെ പ്രധാനധ്യാപകൻ ചെരുപ്പ് കൊണ്ട് ക്രൂരമായി മർദ്ദിച്ചു

സ്കൂളിൽ വെെകിയെത്തിയ അധ്യാപികയെ പ്രധാനധ്യാപകൻ ചെരുപ്പുകൊണ്ട് ക്രൂരമായി മർദ്ദിച്ചു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ മഹ്‌ഗു ഖേര സ്‌കൂളിലാണ് സംഭവം. വൈകിയെത്തിയ വനിതാ അധ്യാപികയെ പ്രിൻസിപ്പൽ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിമാറിട്ടുണ്ട്.

അതേസമയം, വീഡിയോ വൻ പ്രതിഷേധത്തിന് വഴിവച്ചതോടെ പ്രധാനധ്യാപകനെ സസ്‌പെൻഡ് ചെയ്തതായി ജില്ലാ അടിസ്ഥാന ശിക്ഷാ അധികാരി ലക്ഷ്മികാന്ത് പാണ്ഡെ പറഞ്ഞതായി എഎൻഐയിലെ റിപ്പോർട്ട് ചെയ്തു. ഹിന്ദി ന്യൂസ് പോർട്ടലായ പ്രഭ സാക്ഷിയുടെ റിപ്പോർട്ട് പ്രകാരം സ്‌കൂളിൽ 10 മിനിറ്റ് വൈകി വന്നതിനാണ് പ്രിൻസിപ്പൽ അജിത് വർമ വനിതാ അധ്യാപികയെ മർദ്ദിച്ചത് എന്നാണ് പറയുന്നത്.

വനിതാ അധ്യാപിക ഖേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തിയപ്പോൾ പ്രധമാധ്യാപകൻ അജിത് വർമ തന്നെ നിരന്തരം ശല്യപ്പെടുത്താറുണ്ടെന്ന് അധ്യാപിക പരാതിയിൽ ആരോപിച്ചു.

വെള്ളിയാഴ്ച പത്ത് മിനുട്ട് താമസിച്ച് എത്തിയതിന് അധ്യാപികയും പ്രധമാധ്യാപകനും തമ്മിലുള്ള തർക്കത്തിനൊടുവിലാണ് മർദ്ദനം എന്നാണ് റിപ്പോർട്ട്. അതേസമയം വനിതാ അധ്യാപിക ആദ്യം കൈ ഉയർത്തി മർദിക്കാൻ ശ്രമിച്ചുവെന്ന് അജിത്ത് ആരോപിച്ചു

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും