53-ാമത് ജിഎസ്‍ടി കൗൺസിൽ യോഗം ജൂൺ 22ന്; ധനമന്ത്രി നിർമ്മല സീതാരാമൻ അദ്ധ്യക്ഷയാകും

ജിഎസ്ടി കൗൺസിൽ യോഗം ജൂൺ 22ന് ഡൽഹിയിൽ ചേരും. ജിഎസ്ടി കൗൺസിലിൻ്റെ 53-ാമത് യോഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷത വഹിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ജിഎസ്ടി കൗൺസിലിൽ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗൺസിലായിരിക്കും ഇത്. നേരത്തെ, ജിഎസ്ടി കൗൺസിലിൻ്റെ 52-ാമത് യോഗം 2023 ഒക്ടോബർ ഏഴിന് നടന്നിരുന്നു. അതിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ പങ്കെടുത്തു. മെയ് മാസത്തിൽ രാജ്യത്തിൻ്റെ മൊത്ത ജിഎസ്ടി കളക്ഷൻ 10 ശതമാനം വർധിച്ച് 1.73 ലക്ഷം കോടി രൂപയായി. ഇറക്കുമതിയിൽ 4.3 ശതമാനം ഇടിവുണ്ടായി. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം 15.3 ശതമാവുമായി.

പുതിയ സർക്കാർ രൂപീകരണത്തിന് ശേഷം 2024-25 ലെ കേന്ദ്ര ബജറ്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും സൂചനകളുണ്ട്. ജൂലൈ മൂന്നാം വാരത്തോടെ കേന്ദ്ര ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ചേക്കും. ഇതിന് മുന്നോടിയായി ജൂലൈ 21നകം പൊതുബജറ്റ് അവതരിപ്പിക്കും. ഈ പൊതുബജറ്റ് നിർമല സീതാരാമൻ അവതരിപ്പിക്കും. അടുത്ത മാസം പുതിയ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പോൾ സർക്കാരിൻ്റെ സാമ്പത്തിക അജണ്ട സീതാരാമൻ മുന്നോട്ട് വയ്ക്കും.

പുതിയ സർക്കാരിൽ ധനമന്ത്രാലയം വഹിക്കാൻ പോകുന്ന സീതാരാമൻ്റെ സാമ്പത്തിക അജണ്ടയിൽ ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുന്നതിനുള്ള പരിഷ്‌കാരങ്ങൾ ത്വരിതപ്പെടുത്തുന്നതിനും 2047-ഓടെ രാജ്യത്തെ ‘വികസിത ഇന്ത്യ’ ആക്കി മാറ്റുന്നതിനുമുള്ള നടപടികൾ ഉൾപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകൾ. പുതിയ ഗവൺമെൻ്റ് ശക്തമായ സമ്പദ്‌വ്യവസ്ഥയുടെ അവകാശികളാണെന്നാണ് വിദഗ്ധർ പറയുന്നത്. അടുത്തിടെ, 2023-24 സാമ്പത്തിക വർഷത്തേക്ക് റിസർവ് ബാങ്കിൽ നിന്ന് ലാഭവിഹിതമായി സർക്കാരിന് ലഭിച്ച 2.11 ലക്ഷം കോടി രൂപ അതിൻ്റെ സാമ്പത്തിക നിലയ്ക്ക് വളരെ സഹായകരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം