യെസ് ബാങ്കിന് റിസർവ് ബാങ്ക് മൊറട്ടോറിയം ഏർപ്പെടുത്തുന്നതിന് ഒരു ദിവസം മുമ്പ് ഗുജറാത്തിലെ വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ (വിഎംസി) സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായ (എസ്‌പിവി) വഡോദര സ്മാർട്ട് സിറ്റി ഡെവലപ്‌മെന്റ് കമ്പനി യെസ് ബാങ്കിൽ നിന്ന് 265 കോടി രൂപ പിൻവലിച്ചതായി “വാർത്ത ഏജൻസി” റിപ്പോർട്ട് ചെയ്തു.
സ്വകാര്യ ബാങ്കായ യെസ് ബാങ്കിലെ സാമ്പത്തിക തകർച്ച കാരണം യെസ് ബാങ്കിൽ നിന്ന് ഉപഭോക്താവിന് പിൻവലിക്കാവുന്ന തുക 50,000 രൂപയായി റിസർവ് ബാങ്ക് വ്യാഴാഴ്ച പരിമിതപ്പെടുത്തിയിരുന്നു.
സ്മാർട്ട് സിറ്റി മിഷനു കീഴിലുള്ള ഗ്രാന്റിന്റെ ഭാഗമായി കേന്ദ്രത്തിൽ നിന്ന് തുക സ്വീകരിച്ച് പ്രാദേശിക യെസ് ബാങ്ക് ശാഖയിൽ നിക്ഷേപിചിരുന്നതായി എസ്പിവി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും വിഎംസി ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണറുമായ സുധീർ പട്ടേൽ പറഞ്ഞു.
യെസ് ബാങ്ക് നേരിടുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് രണ്ട് ദിവസം മുമ്പ് ഇത് പിൻവലിക്കുകയും ബാങ്ക് ഓഫ് ബറോഡയിലെ പുതിയ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു എന്ന് ഇദ്ദേഹം അറിയിച്ചു.