ഗുജറാത്ത് കലാപം; കൂട്ടക്കൊല, 22 പ്രതികളെ വെറുതെ വിട്ട് കോടതി

ഗുജറാത്ത് കലാപത്തിലുള്‍പ്പെട്ട 22 പ്രതികളെ കോടതി വെറുതെ വിട്ടു. ഗുജറാത്തിലെ അഡീഷണല്‍ ജില്ലാ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. 2002 ല്‍ ദിയോള്‍ ഗ്രാമത്തിലെ 17 പേരെ കൂട്ടകൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്.

22 പേരാണ് നിലവില്‍ കുറ്റപത്രത്തിലെ പ്രതികള്‍ എന്നാല്‍ അതില്‍ എട്ട് പേര്‍ വിചാരണ കാലത്ത് മരിച്ചു. ബാക്കിയുളള 14 പേരെയാണ് കോടതി ചൊവ്വാഴ്ച കുറ്റവിമുക്തരാക്കിയത്.2002 ഫെബ്രുവരി 28നാണ് ?ഗുജറാത്തില്‍ കൂട്ടക്കൊല നടന്നത്. കലാപത്തിനിടെ പ്രതികള്‍ 17 പേരെ കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളെ പിടികൂടി 18 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്. വര്‍ഷങ്ങളോളം പ്രതികള്‍ ജയിലില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പ്രതികളെ നിരപരാധികളാണെന്ന് കോടതി വിധിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

2002 ഫെബ്രുവരി 27ന് അയോധ്യയില്‍ നിന്ന് മടങ്ങിയ സബര്‍മതി എക്സ്പ്രസിന്റെ കോച്ച് ഗുജറാത്തിലെ ഗോധ്രയില്‍ വെച്ച് കത്തിച്ചു. അതില്‍ 58 പേര്‍ മരിക്കുകയായിരുന്നു. ഇത് സംസ്ഥാനത്തുടനീളം കലാപത്തിന് കാരണമായി. ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ കലാപങ്ങളിലൊന്നായിരുന്നു ഇത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,044 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.