ഗുജറാത്ത് കലാപവും അടിയന്തരാവസ്ഥയും ദളിത് പോരാട്ടങ്ങളും പടിക്ക് പുറത്ത്; എന്‍.സി.ഇ.ആര്‍.ടി.യുടെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ വിമര്‍ശനം

സുപ്രധാന ചരിത്ര സംഭവങ്ങള്‍ ഒഴിവാക്കിയ എന്‍.സി.ഇ.ആര്‍.ടി.യുടെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ വിമര്‍ശനമുയരുന്നു. അടിയന്തരാവസ്ഥ, 2002-ലെ ഗുജറാത്ത് കലാപം, നര്‍മദാ ബചാവോ ആന്ദോളന്‍, ദളിത് പ്രതിഷേധ പോരാട്ടങ്ങള്‍, ഭാരതീയ കിസാന്‍ യൂണിയന്റെ പ്രതിഷേധങ്ങള്‍ തുടങ്ങി ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ ഒഴിവാക്കിയും തിരുത്തിയുമാണ് പരിഷ്‌കരണം.

ആറുമാസം മുമ്പ് നടത്തിയ എടുത്തുകളയലും കൂട്ടിച്ചേര്‍ക്കലുമാണ് ഈ പ്രധാന ചരിത്ര സംഭവങ്ങളെ പാഠപുസ്തകങ്ങളില്‍നിന്ന് പുറത്താക്കിയത്. ഗുജറാത്ത് കലാപം, അടിയന്തരാവസ്ഥ എന്നിവ പ്രതിപാദിക്കുന്ന പാഠഭാഗത്തിലെ ഏതാനും പേജുകളും 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നക്സലിസം, രാജ്യദ്രോഹക്കുറ്റങ്ങളെക്കുറിച്ചുള്ള ഭാഗങ്ങള്‍, അശോക ചക്രവര്‍ത്തിയെക്കുറിച്ചും(ആറാം ക്ലാസ്, ചരിത്രം) ഭക്രാനംഗല്‍ അണക്കെട്ടിനെപ്പറ്റിയും (12-ാം ക്ലാസ് സോഷ്യോളജി) ഉള്ള നെഹ്റുവിന്റെ പരാമര്‍ശങ്ങള്‍ തുടങ്ങിയവയെല്ലാം പാഠപുസ്തകത്തില്‍ നിന്ന് പുറത്തുപോയവയില്‍ പെടുന്നു.

ആറു മുതല്‍ 12 വരെ ക്ലാസുകളിലാണ് പരിഷ്‌കരണം നടന്നത്. സ്‌കൂള്‍ തുറക്കാന്‍ ഒരു മാസം മാത്രമുള്ളതിനാല്‍ മാറ്റങ്ങളോടെയുള്ള പുതിയ പാഠപുസ്തകങ്ങള്‍ ഈ അധ്യയനവര്‍ഷം പുറത്തിറക്കില്ല. മറിച്ച് ഒഴിവാക്കേണ്ട പാഠഭാഗങ്ങളെക്കുറിച്ച് സ്‌കൂളുകള്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കി. 2014-നുശേഷം മൂന്നാം തവണയാണ് പാഠപുസ്തകം പരിഷ്‌കരിക്കുന്നത്.

Latest Stories

താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ; എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് എംഡിഎംഎയുമായി പിടിയിൽ

ഇക്കാര്യം ഉറപ്പാക്കിയോ? ഇല്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ യുപിഐ സേവനങ്ങള്‍ റദ്ദാകും

കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പീഡനം അമ്മ അറിഞ്ഞിരുന്നുവെന്ന് പൊലീസ്, അമ്മക്കെതിരെ കേസെടുക്കും

കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇത് ഉചിതമായ സമയം; തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാം; സര്‍ക്കാര്‍ സഹായിക്കുമെന്ന് മന്ത്രി പി രാജീവ്

മറ്റൊന്നും വെച്ച് പറയാനില്ല അല്ലെ, രോഹിത്തിനെ കളിയാക്കി പിഎസ്എൽ ടീം മുൾട്ടാൻ സുൽത്താൻ; വിമർശനം ശക്തം

'ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യം, സമരത്തിന്റെ ലക്ഷ്യം പ്രശ്നമാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിലെ പ്രശ്നം; മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം, മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു

പ്രതിഫലത്തില്‍ കോടികള്‍ കൂട്ടി പ്രിയങ്ക, ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാസ് വരവ്; ദീപികയെ കടത്തിവെട്ടി റെക്കോര്‍ഡ്

രണ്ട് വർഷത്തിനുള്ളിൽ മൂന്നാമത്തെ പ്രധാനമന്ത്രിയെ പുറത്താക്കി ടുണീഷ്യൻ പ്രസിഡന്റ്

'കേന്ദ്ര ആരോഗ്യമന്ത്രിയുടെ അപ്പോയ്മെന്റ് തേടിയുള്ള കത്തിന് മറുപടി ലഭിക്കുന്ന മുറയ്ക്ക് മന്ത്രിയെ കാണും'; ഏഷ്യാനെറ്റ് ന്യൂസിന്റെ കടന്നാക്രമണത്തിനെതിരെ തുറന്നടിച്ച് വീണ ജോർജ്