ഗുജറാത്ത് തെരഞ്ഞെടുപ്പ്: 'ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ചോര്‍ത്താന്‍ ബിജെപി സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരെ വാടകയ്ക്കെടുത്തു'

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ചോര്‍ത്താന്‍ ബിജെപി സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍മാരെ വാടകയ്ക്കെടുത്തെന്ന് ഹര്‍ദ്ദിക് പട്ടേല്‍. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് ഹര്‍ദ്ദിക് ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഹര്‍ദ്ദികിന്റെ പ്രതികരണം.

4000 വോട്ടിംഗ് മെഷീനുകള്‍ ചോര്‍ത്തിയിട്ടുണ്ട്. അഹമ്മദാബാദിലെ കമ്പനിയില്‍ നിന്നും 140 എന്‍ജിനിയര്‍മാരെ ഇതിനായി വാടകയ്ക്കെടുത്തു. വൈസ്നഗര്‍, രത്നാപൂര്‍, വാവ് എന്നിവിടങ്ങളിലും പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും ഇവിഎം മെഷീന്‍ ചോര്‍ത്താന്‍ ശ്രമം നനടന്നുവെന്നും ഹര്‍ദ്ദിക് ആരോപിച്ചു.

Read more

ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകള്‍ നടന്നതായി ബി.ജെ.പിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീനിലെ 25 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ച് ഗുജറാത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് രജ്പുത്താണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.