ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തരിപ്പണമാകുമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും തെരഞ്ഞെടുപ്പ് വിദഗ്ദനും മുന്‍ എഎപി നേതാവുമായ യോഗേന്ദ്രയാദവ്.
മൂന്ന് സാധ്യതകളാണ് യോഗേന്ദ്രയാദവ് പ്രവചിക്കുന്നത്. ഒന്നുകില്‍ 43 ശതമാനം വോട്ടുകളോടെ ബിജെപി 86 സീറ്റ് നേടും എന്നാല്‍ 92 സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും. അല്ലെങ്കില്‍ 113 സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍ ബിജെപിയ്ക്ക് 41 ശതമാനം വോട്ടുകളോടെ 65 സീറ്റ് മാത്രമാണ് ലഭിക്കുകയെന്നും അ്ദ്ദേഹം പറഞ്ഞു. അതും അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെന്നും ബ.ജെ.പി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എബിപി ന്യൂസ് ഇതുവരെ നടത്തിയ സര്‍വ്വെകള്‍ പരിഗണിച്ചാണ് യോഗേന്ദ്ര യാദവിന്റെ പ്രവചനം. ജനവികാരം ബിജെപിക്ക് അനുകൂലമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ആഗസ്തില്‍ നടത്തിയ സര്‍വ്വെ പ്രകാരം ബിജെപി 30 ശതമാനം ലീഡ് നേടേണ്ടതാണ്. എന്നാല്‍ ഒക്ടോബറില്‍ ലീഡ് ആറ് ശതമാനമായി കുറഞ്ഞു. നവംബറില്‍ പൂജ്യം ശതമാനമായെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്നു. ബിജെപിക്ക് എതിരായാണ് കാറ്റ് വീശുന്നത്. ബിജെപി ഗുജറാത്തില്‍ നിലം തൊടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.