ഗുജറാത്തില്‍ ഏഴാം തവണയും ബി.ജെ.പി, ഹിമാചലില്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തും,  എക്‌സിററ്‌ പോള്‍ ഫലങ്ങള്‍ പുറത്ത്

ഗുജറാത്തില്‍ ബി ജെ പി ഏഴാം തവണയും അധികാരത്തിലെത്തുമെന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസിന് സീറ്റു കുറയുമെന്നും പ്രവചനമുണ്ട്. അതേ സമയം ആം ആദ്മി പാര്‍ട്ടി ഇത്തവണ ഗുജറാത്തില്‍ അക്കൗണ്ട് തുറക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ഇന്നാണ് ഗുജറാത്തില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.

അതേ സമയം ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ബി ജ പി നേരിയ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു

128 മുതല്‍ 148 വരെ സീറ്റുകള്‍ ഗുജറാത്തില്‍ ബിജെപി നേടുമെന്നാണ് റിപ്പബ്ലികിന്റെ സര്‍വേ പ്രവചനം. 30-42 കോണ്‍ഗ്രസ്, 2-10 ആപ്പ്, 3 സീറ്റ് വരെ മറ്റുള്ളവര്‍ നേടുമെന്നുമാണ് റിപ്പബ്ലികിന്റെ പോള്‍ പ്രവചിക്കുന്നത്. ആപ്പ് കോണ്‍ഗ്രസ് വോട്ട് ചോര്‍ത്തുമെന്നും കോണ്‍ഗ്രസിന് 10 ശതമാനത്തോളം വോട്ട് വിഹിതം ഇടിയുമെന്നും സര്‍വേ ഫലം പറയുന്നു. ഡിസംബര്‍ 8 നാണ് വോട്ടെണ്ണല്‍.

.

ഗുജറാത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂസ് എക്‌സ്

ബിജെപി 117 – 140
കോണ്‍ 34 – 51
ആപ് 6 – 13
മറ്റ് 1 – 2

റിപ്പബ്ലിക്ക്

ബിജെപി 128 – 148
കോണ്‍ 30 – 42
ആപ് 2- 10
മറ്റ് 0 -3

ടിവി 9

ബിജെപി 125 – 130
കോണ്‍ 40- 50
ആപ് 3-5
മറ്റ് 3-7

ഹിമാചല്‍ പ്രദേശ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ

ബിജെപി – 24 -34
കോണ്‍ഗ്രസ് – 30-40
ആം ആദ്മി – 0 – 0
മറ്റുള്ളവര്‍ – 4-8

ഇന്ത്യ ടിവി/മാട്രിസ്

ബിജെപി – 35-40
കോണ്‍ഗ്രസ് – 26-31
ആം ആദ്മി – 0
മറ്റുള്ളവര്‍ – 00

ന്യൂസ് എക്‌സ്/ജന്‍കീ ബാത്ത്

ബിജെപി – 32-40
കോണ്‍ഗ്രസ് – 27-34
ആം ആദ്മി – 0 – 0
മറ്റുള്ളവര്‍ – 02-01
ഇടിജി – ടിഎന്‍എന്‍

ബിജെപി – 38

കോണ്‍ഗ്രസ് – 28
ആം ആദ്മി – 0
മറ്റുള്ളവര്‍ – 02
റിപ്പബ്‌ളിക് ടിവി – പി മാര്‍ക്യൂ

ബിജെപി – 34-39
കോണ്‍ഗ്രസ് – 28-33
ആം ആദ്മി – 00 -01
മറ്റുള്ളവര്‍ – 00

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ