ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജി വെച്ചു. കേന്ദ്ര മന്ത്രി മന്‍സൂഖ് മാണ്ഡ്യ അടക്കമുള്ളവരോടൊപ്പം രാജ്ഭവനിലെത്തിയാണ് രാജി കത്ത് കൈമാറി.
2016 മുതല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാണ് വിജയ് രൂപാണി. ഇന്ന് മോഡി പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് വിജയ് രൂപാണിയുടെ രാജി.
ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് വിജയ് രൂപാണി 2017ല്‍ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.