ഗുർമീത് റാം റഹീമിനും മറ്റ് നാല് പേർക്കും കൊലപാതക കേസിൽ ജീവപര്യന്തം തടവുശിക്ഷ

ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിംഗിനെയും മറ്റ് നാല് പേരെയും ദേര മാനേജർ രഞ്ജിത് സിംഗിന്റെ കൊലപാതകത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

കൃഷൻ ലാൽ, ജസ്ബീർ സിംഗ്, അവതാർ സിംഗ്, സബ്ദിൽ എന്നിവരാണ് മറ്റ് നാല് പേർ.

റാം റഹീം 31 ലക്ഷം രൂപ പിഴ അടയ്ക്കണം. മറ്റ് കുറ്റവാളികളും പിഴ അടയ്ക്കണം – അബ്ദിൽ 1.5 ലക്ഷം രൂപയും കൃഷ്ണനും ജസ്ബീറും 1.25 ലക്ഷം രൂപ വീതവും അവതാർ 75,000 രൂപയും നൽകണം. ഈ തുകയുടെ അമ്പത് ശതമാനം രഞ്ജിത് സിംഗിന്റെ കുടുംബത്തിന് നൽകും.

കേസിലെ ആറാം പ്രതി ഒരു വർഷം മുമ്പ് മരിച്ചു.

ഈ മാസം ആദ്യം ഹരിയാനയിലെ പഞ്ചകുളയിലെ പ്രത്യേക സിബിഐ കോടതി അഞ്ച് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

രണ്ട് അനുയായികളെ ബലാത്സംഗം ചെയ്ത കേസിൽ 2017 മുതൽ റോത്തക് ജില്ലയിലെ സുനാറിയ ജയിലിൽ കഴിയുന്ന റാം റഹീം വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കോടതിയിൽ പ്രത്യക്ഷപ്പെട്ടത്; മറ്റുള്ളവർ കോടതിയിൽ ഹാജരായിരുന്നു.

കോടതി ശിക്ഷ വിധിച്ചതിന് ശേഷം അക്രമ സാദ്ധ്യത കണക്കിലെടുത്ത് റാം റഹിമിന്റെ അനുയായികൾ കൂടുതൽ ഉള്ള പഞ്ച്കുളയിലും സിർസയിലും പൊലീസ് സുരക്ഷ കർശനമാക്കിയിരുന്നു. എന്നാൽ, ശിക്ഷാ വാദത്തിനിടെ പ്രോസിക്യൂഷൻ ഉന്നയിച്ച ചില വാദങ്ങൾ പരിശോധിക്കാൻ പ്രതിഭാഗം അഭിഭാഷകൻ സമയം തേടിയതിനെ തുടർന്ന് വിഷയം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഈ വിഭാഗത്തിന്റെ മാനേജരും അനുയായിയും ആയിരുന്ന രഞ്ജിത് സിംഗിനെ 2002 ൽ വെടിവെച്ച് കൊല്ലുകയായിരുന്നു. റാം റഹിം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് എങ്ങനെയെന്ന് വിവരിക്കുന്ന ഒരു അജ്ഞാത കത്തിന്റെ പ്രചാരണത്തിൽ സംശയാസ്പദമായ പങ്കിനാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നതനുസരിച്ച്, റാം റഹീം അയാളെ കൊല്ലാനുള്ള ഗൂഢാലോചന നടത്തി. ബലാത്സംഗത്തിന് 20 വർഷത്തെ തടവിന് പുറമേ (2017 ൽ വിധിച്ചത്), മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയുടെ കൊലപാതകത്തിന് റാം റഹീമിന് മറ്റൊരു ജീവപര്യന്തം കൂടി നൽകിയിട്ടുണ്ട്.

Latest Stories

സംഭവിച്ചത് ഗുരുതര വീഴ്ച, പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം; പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കും

കരഞ്ഞൊഴിഞ്ഞ് മൈതാനം, ഹൈദരാബാദിനോടും പൊട്ടി ബ്ലാസ്റ്റേഴ്‌സ്; അതിദയനീയം ഈ പ്രകടനം

തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ മണ്ണ് മാഫിയയെന്ന് കുടുംബം

റേഷന്‍ മസ്റ്ററിംഗ് എങ്ങനെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാം?

പാലക്കാട് പണമെത്തിയത് വിഡി സതീശന്റെ കാറില്‍; കെസി വേണുഗോപാലും പണം കൊണ്ടുവന്നെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്

മേപ്പാടിയിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് സംഭവത്തില്‍ റവന്യ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍; 'നല്‍കിയ ഒരു കിറ്റിലും കേടുപാടില്ല, സെപ്തബറിലെ കിറ്റാണെങ്കില്‍ ആരാണ് ഇത്ര വൈകി വിതരണം ചെയ്തത്?

തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ എല്ലാ യുവാക്കള്‍ക്കും വിവാഹം; വ്യത്യസ്ത വാഗ്ദാനവുമായി എന്‍സിപി സ്ഥാനാര്‍ത്ഥി

കാളിന്ദിയെ വെളുപ്പിച്ച വിഷം!

എനിക്കെതിരെയും വധഭീഷണിയുണ്ട്, എങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല: വിക്രാന്ത് മാസി

'സിങ്കം തിരുമ്പി വന്തിട്ടേന്ന് സൊല്ല്'; ബിസിസിഐയുടെ മുഖത്തടിച്ച് ശ്രേയസ് അയ്യർ