പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണം, എന്റെ അഭിപ്രായത്തില്‍ ഐക്യമാണ് പ്രധാനം, സ്ഥാനമല്ല; നിലപാട് വ്യക്തമാക്കി ശശി തരൂര്‍

തനിക്ക് കോണ്‍ഗ്രസില്‍ നേതൃസ്ഥാനം ഉണ്ടായിരുന്നുവെങ്കില്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനായി ചെറുപാര്‍ട്ടികളെ ഒന്നിപ്പിച്ച് പ്രതിപക്ഷ സഖ്യമുണ്ടാക്കുന്നതിന് ശ്രമിക്കുമായിരുന്നുവെന്ന് ശശി തരൂര്‍. നിലവില്‍ ഏതൊരു പ്രതിപക്ഷ സഖ്യത്തിന്റെയും അച്ചുതണ്ട് കോണ്‍ഗ്രസ് ആണ്. എന്നാല്‍ നേതൃസ്ഥാനത്ത് ആയിരുന്നെങ്കില്‍ അത് ചെറുപാര്‍ട്ടികള്‍ക്ക് നല്‍കുമായിരുന്നുവെന്നും എന്നും ശശി തരൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു പ്രതികരിക്കവേയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പിക്കെതിരെ ഒന്നിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു കാരണം കണ്ടെത്തിയതാണെന്നും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ ബി.ജെ.പി നന്നായി വിയര്‍ക്കുമെന്നും തരൂര്‍ പറഞ്ഞു.

ദേശീയ തലത്തില്‍ ഞങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടി. എന്നാല്‍ ഞാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ എങ്കില്‍ ചെറുപാര്‍ട്ടികളെ പോലും പ്രതിപക്ഷ ഐക്യത്തിനായി ചുമതല വഹിക്കുന്നതിന് പ്രോത്സാഹിപ്പിക്കും. എന്റെ അഭിപ്രായത്തില്‍ ഐക്യമാണ് പ്രധാനം, സ്ഥാനമല്ല തരൂര്‍ കൂട്ടിച്ചേര്‍ത്തു.

എഎപി, തൃണമൂല്‍, സമാജ്വാദി പാര്‍ട്ടി, ഭാരത് രാഷ്ട്ര സമിതി, ഡിഎംകെ, ഉദ്ധവ് സേന എന്നിവയുള്‍പ്പെടെ നിരവധി പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണച്ച സാഹചര്യത്തിലാണ് തരൂരിന്റെ പരാമര്‍ശം. എന്നാല്‍, 2024ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസുമായി വലിയ അടുപ്പമില്ലെന്ന് തൃണമൂല്‍ നേരത്തെ പറഞ്ഞിരുന്നു, അതേസമയം ബിആര്‍എസ് മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെസിആര്‍ കോണ്‍ഗ്രസിതര, ബിജെപി ഇതര മൂന്നാം മുന്നണിക്ക് വേണ്ടി പോരാടുകയാണ്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍