'പുഷ്പ' കാരണം എന്‍റെ സ്കൂളിലെ പകുതി വിദ്യാർത്ഥികളും മോശമായി; വൈറലായി സ്കൂള്‍ അധ്യാപികയുടെ പ്രസംഗം

അല്ലു അർജുൻ നായകമായ പുഷ്പ എന്ന ചിത്രത്തിനെതിരെ സ്കൂള്‍ അധ്യാപിക നടത്തിയ പ്രസംഗമാണ് ഇപ്പോൾ വൈറലാകുന്നത്. ‘പുഷ്പ’ കാരണം തന്റെ സ്കൂളിലെ പകുതി വിദ്യാർത്ഥികളും മോശമായി എന്നാണ് ടീച്ചർ പറയുന്നത്. ഹൈദരാബാദിലെ യൂസുഫ്ഗുഡയിൽ നിന്നുള്ള ഒരു സർക്കാർ സ്‌കൂൾ അധ്യാപികയാണ് പുഷ്പയ്ക്കെതിരെ സംസാരിച്ചത്.

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് ഇപ്പോൾ പുതിയൊരു ആരോപണംകൂടി ഉയർന്നിട്ടുള്ളത്. ‘പുഷ്പ’ കാരണം എന്‍റെ സ്കൂളിലെ പകുതി വിദ്യാർത്ഥികളും മോശമായി എന്നാണ് അധ്യാപികയുടെ പരാമർശം. വിദ്യാഭ്യാസ കമ്മീഷന് മുന്‍പാകെ സംസാരിക്കവെയാണ് ഇക്കാര്യം അദ്ധ്യാപിക പറഞ്ഞത്.

പുഷ്പ പോലുള്ള ചിത്രങ്ങള്‍ കാരണവും സമൂഹമാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നതിനാലും വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അസഭ്യം പറയുകയാണ് എന്നാണ് അധ്യാപിക പറയുന്നത്. വി 6 ന്യൂസ് ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌കൂളിലെ വിദ്യാർഥികളുടെ ചില പെരുമാറ്റം കാണുമ്പോൾ സ്കൂള്‍ അധികാരി എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടതായി തോന്നുന്നുവെന്ന് അധ്യാപിക വീഡിയോയില്‍ പറയുന്നുണ്ട്.

“വിദ്യാര്‍ത്ഥികള്‍ അസഹനീയമായ ഹെയർസ്റ്റൈലുകളുമായി വരുന്നു, അസഭ്യമായി സംസാരിക്കുകയും ചെയ്യുന്നു. ഞങ്ങൾ വിദ്യാഭ്യാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇത് അവഗണിക്കുകയും ചെയ്യുന്നു. സർക്കാർ സ്കൂളുകളിൽ മാത്രമല്ല, സ്വകാര്യ സ്കൂളുകളിലും ഇതാണ് സ്ഥിതി. ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ, ഞാൻ പരാജയപ്പെടുകയാണെന്ന് എനിക്ക് തോന്നുന്നു. ഒരു അധ്യാപിക എന്ന നിലയിൽ, വിദ്യാർത്ഥികളെ ‘ശിക്ഷിക്കാൻ’ തനിക്ക് തോന്നില്ല. കാരണം അത് അവരെ സമ്മർദ്ദത്തിലാക്കുമെന്നും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തിന് കാരണം സോഷ്യല്‍ മീഡിയയും സിനിമയുമാണ് എന്നും അദ്ധ്യാപിക കുറ്റപ്പെടുത്തി.

“ഞങ്ങൾ ഈ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മാതാപിതാക്കളെ വിളിക്കുമ്പോഴും അവർ കുട്ടികളെ ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല. ഞങ്ങള്‍ക്ക് അവരെ ശിക്ഷിക്കാൻ പോലും കഴിയില്ല, കാരണം അത് അവരെ ആത്മഹത്യയിലേക്ക് നയിച്ചേക്കാം. ഇതിനെല്ലാം ഞാൻ മാധ്യമങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്. എന്‍റെ സ്കൂളിലെ പകുതി വിദ്യാർത്ഥികളും പുഷ്പ കാരണം മോശമായി. വിദ്യാര്‍ത്ഥികളെ മോശമായി ബാധിക്കും എന്ന് ചിന്തയില്ലാതെയാണ് ആ ചിത്രത്തിന് സർട്ടിഫിക്കേഷൻ നൽകിയതെന്നും അധ്യാപിക കൂട്ടിച്ചേർത്തു.

Latest Stories

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം; സംസ്ഥാനങ്ങള്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മാർക്ക് കാർണിയുടെ കനേഡിയൻ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതകൾ

സിപിഎം സമ്മേളനത്തില്‍ 24ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ 'തമ്മിലടിച്ചു'; ചാനലില്‍ ഇന്റേണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ചീഫ് എഡിറ്റര്‍; പരിഗണനയുടെ കട അടയ്ക്കുകയാണെന്ന് ശ്രീകണ്ഠന്‍ നായര്‍

നിശാക്ലബിൽ വൻ തീപിടുത്തം; 51 മരണം, 100 പേർക്ക് പരിക്ക്

ശ്വാസതടസം, മമ്മൂട്ടി ആശുപത്രിയില്‍?

IPL 2025: മലിംഗയോ ഭുവിയോ ബ്രാവോയോ അല്ല, ഏറ്റവും മികച്ച ഐപിഎൽ ബോളർ അവൻ; പക്ഷെ ആ താരത്തെ..; വെളിപ്പെടുത്തലുമായി സഹീർ ഖാൻ

കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ ലഹരി പിടികൂടിയ സംഭവം; കഞ്ചാവ് എത്തിച്ച മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പിടിയിൽ

'മഞ്ചേരി കവർച്ച കേസിൽ ട്വിസ്റ്റ്, മോഷ്ടിച്ചത് പരാതിക്കാരൻ തന്നെ'; പിടിയിലായത് ജ്വല്ലറി ജീവനക്കാരന്‍ ഉള്‍പ്പടെ 3 പേര്‍

ലഷ്കറെ നേതാവ് അബു ഖത്തൽ പാക്കിസ്ഥാനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; മുംബൈ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടേറെ ആക്രമണങ്ങളിൽ പങ്കാളി

നെഞ്ചുവേദന വന്നത് ലണ്ടന്‍ യാത്ര കഴിഞ്ഞെത്തിയപ്പോള്‍; റഹ്‌മാന്‍ ആശുപത്രി വിട്ടു