' ഡോക്ടറുടെ കൊലപാതകത്തിന് തൊട്ടുമുൻപ് മറ്റൊരു സ്ത്രീയെ പീഡിപ്പിച്ചു, കാമുകിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു'; സഞ്ജയ് റോയിയുടെ നുണപരിശോധന റിപ്പോർട്ട് പുറത്ത്

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിയായ സഞ്ജയ് റോയ്, ഞായറാഴ്ച നടന്ന നുണപരിശോധനയിൽ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. കുറ്റകൃത്യത്തിന് മണിക്കൂറുകൾക്ക് മുമ്പ് റെഡ് ലൈറ്റ് തെരുവിൽ വെച്ച് മറ്റൊരാളെ പീഡിപ്പിച്ചതായി സഞ്ജയ് റോയ് നുണപരിശോധനയ്ക്കിടെ സമ്മതിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

സുഹൃത്തിനൊപ്പം റെഡ് ലൈറ്റ് ഏരിയ സന്ദർശിച്ചിരുന്നുവെന്നും നുണപരിശോധനയ്ക്കിടെ സഞ്ജയ് റോയ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് (സിബിഐ) പറഞ്ഞു. സഞ്ജയ് റോയ് തൻ്റെ കാമുകിയെ വീഡിയോയിൽ വിളിച്ച് അവളുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കുറ്റകൃത്യം നടന്ന ദിവസം രാത്രി സഞ്ജയ് റോയ് സുഹൃത്തിനൊപ്പം മദ്യപിച്ചിരുന്നു. പിന്നീട് അവർ റെഡ് ലൈറ്റ് ഏരിയയിലേക്ക് പോയി. പിന്നീട് അവർ ദക്ഷിണ കൊൽക്കത്തയിലെ മറ്റൊരു റെഡ് ലൈറ്റ് ഏരിയയായ ചെത്‌ലയിലേക്ക് പോയി. ചെത്‌ലയിലേക്കുള്ള യാത്രാമധ്യേ അവർ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു. പിന്നീട് ഇവർ ആശുപത്രിയിലേക്ക് മടങ്ങി. തുടർന്ന് 4.03ന് സെമിനാർ ഹാളിന് സമീപമുള്ള ഇടനാഴിയിലേക്ക് സഞ്ജയ് റോയ് പോയി. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഇയാൾ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനായ അനുപം ദത്തയുടെ വീട്ടിലേക്ക് പോയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

അതേസമയം, നുണ പരിശോധനയ്ക്കിടെ ‘തെറ്റായതും വിശ്വസിക്കാൻ കഴിയാത്തതുമായ’ ഉത്തരങ്ങളാണ് സഞ്ജയ് റോയ് നൽകിയതെന്നും റിപ്പോർട്ടുണ്ട്. ഇയാൾ ലൈംഗിക വൈകൃതമുള്ളയാളാണെന്നും അശ്ലീല വീഡിയോകൾക്ക് കടുത്ത അടിമയാണെനും സിബിഐ വെളിപ്പെടുത്തി. ഇയാളുടെ ഫോണിൽ നിന്ന് നിരവധി പോൺ ക്ലിപ്പുകൾ കണ്ടെത്തി.

സെമിനാർ ഹാളിൽ വിശ്രമിക്കാൻ പോയപ്പോഴായിരുന്നു ഡോക്റ്ററെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഡോകറ്ററുടെ ശരീരത്തിൽ ബാഹ്യവും ആന്തരികവുമായ 25 മുറിവുകൾ ഉണ്ടായിരുന്നു, ശ്വാസം മുട്ടിയാണ് അവർ മരിച്ചത്. കേസിൽ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിൻ്റെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ചയും സഞ്ജയ് റോയ് നുണപരിശോധനയ്ക്ക് വിധേയനായിരുന്നു.

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ 12 മണിക്കൂറിലധികം സമയം എടുത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞയാഴ്ച സുപ്രീംകോടതി കൊൽക്കത്ത പൊലീസിനോട് ചോദിച്ചിരുന്നു. ഡോക്ടറുടെ ബലാത്സംഗവും കൊലപാതകവും ആത്മഹത്യയാക്കി മാറ്റാൻ സന്ദീപ് ഘോഷ് ശ്രമിച്ചതായും അതിൽ പറയുന്നു. സന്ദീപ് ഘോഷിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും ഏജൻസി അന്വേഷിക്കുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ