രാഹുലിന്റെ ജിലേബിയെ വിടാതെ ബിജെപി; കോൺഗ്രസ് ആസ്ഥാനത്തേക്ക് ഒരു കിലോ ഡെലിവറി ചെയ്ത് 'മധുര പ്രതികാരം'

രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ജിലേബി അയച്ചു കൊടുത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ആഘോഷം. ഹരിയാനയിൽ മൂന്നാം വട്ടവും അധികാരത്തിലെത്തിയ ബിജെപി നടത്തിയ ആവേശകരമായ ആഘോഷങ്ങൾക്കിടയിലാണ് രാഹുലിന് ഓൺലൈനായി ജിലേബി അയച്ചു കൊടുത്തത്. ഹരിയാനയിലെ ഭാരതീയ ജനതാ പാർട്ടിയുടെ എല്ലാ പ്രവർത്തകർക്കും വേണ്ടി രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് ജിലേബി അയച്ചിട്ടുണ്ടെന്ന് പാർട്ടി എക്‌സിൽ കുറിച്ചു. ഒപ്പം ഡൽഹി ആസ്ഥാനമായുള്ള മധുര പലഹാരങ്ങളിൽ നിന്നുള്ള ഓർഡർ സ്ഥിരീകരിക്കുന്ന ഒരു ഫുഡ് ഡെലിവറി ആപ്പിൽ നിന്നുള്ള സ്‌ക്രീൻഷോട്ടും ചേർത്തിട്ടുണ്ട്.

ഹരിയാന ബിജെപിയുടെ എക്സ് അകൗണ്ടിൽ നിന്ന് പങ്കുവെച്ച പോസ്റ്റിൽ ഡെലിവറി അഡ്രസ് ’24, ഡൽഹിയിലെ അക്ബർ റോഡ് – കോൺഗ്രസിൻ്റെ ആസ്ഥാനം’ എന്നാണുള്ളത്.

&

എന്തുകൊണ്ട് രാഹുലിന് ജിലേബി?

ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ​ഗാന്ധി ഉയർത്തിയ രണ്ട് പ്രധാന വാക്കുകൾ ‘ജാട്ടും ജിലേബി’യുമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹരിയാന കോണ്‍ഗ്രസ് നേതാവ് ദീപേന്ദർ ഹൂഡയാണ് രാഹുലിന് ഒരു ബോക്സ് ജിലേബി സമ്മാനിച്ചത്. ഗൊഹാനയിലുള്ള ലാലാ മാതുറാം ഹല്‍വാ എന്ന കടയില്‍ നിന്നുള്ള ജിലേബിയായിരുന്നു ഇത്. ജിലേബി കഴിച്ച് ഇഷ്ട്ടപ്പെട്ട രാഹുൽ, പ്രിയങ്ക ഗാന്ധിക്കൊരു സന്ദേശമയച്ചു. “ഞാൻ എന്റെ ജീവിതത്തില്‍ കഴിച്ചിട്ടുള്ളതില്‍ ഏറ്റവും സ്വാദുള്ള ജിലേബിയാണിത്, നിനക്കും ഒരു ബോക്‌സ് കൊണ്ടുവരും” എന്നായിരുന്നു അത്.

പിന്നീട് ഹരിയാന തിരഞ്ഞെടുപ്പിന്റെ ​ഗോദയിൽ പ്രധാനമായും ഉയർന്നുകേട്ട വാക്കായി ജിലേബി മാറി. മാതുറാം ജിലേബി രാജ്യത്തിന്റെ എല്ലാ കോണിലും എത്തിക്കണമെന്നായി രാഹുല്‍. ജിലേബി വന്‍തോതില്‍ ഉണ്ടാക്കി സംസ്ഥാനത്തിന് പുറത്തേക്ക് കയറ്റിയയ്ക്കുന്നതിനേക്കുറിച്ചും അതുവഴിയുണ്ടാകുന്ന തൊഴിൽ സാധ്യതകളേക്കുറിച്ചുമായിരുന്നു രാഹുൽ പിന്നീട് സംസാരിച്ചത്.

മാതുറാം ജിലേബി രാജ്യത്തിന്റെ എല്ലാ കോണുകളില്‍ വില്‍ക്കുകയും കയറ്റുമതി ചെയ്യുകയുമാണെങ്കില്‍ ഈ കട ഒരു ഫാക്ടറിയായി മാറുമെന്നും ഒരു ദിവസം 20,000 മുതല്‍ 50,000 പേർക്കുവരെ ജോലി ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നോട്ടുനിരോധനവും ജിഎസ്‌ടിയുമൊക്കെ കാരണം മാതുറാമിനെ പോലുള്ളവരുടെ ജീവിതം കഷ്ടത്തിലായെന്നും രാഹുല്‍ പറഞ്ഞു. എന്നാൽ ഇതിനെ അന്ന് ബിജെപി പരിഹാസത്തോടെയാണ് നേരിട്ടത്.

രാഹുലിന് ജിലേബി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ലെന്നും ജിലേബി ഫാക്ടറികള്‍ എന്നൊരു സംവിധാനമെ ഇല്ലെന്നുമായിരുന്നു ബിജെപിയുടെ പരിഹാസം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതേ ​ഗോഹനാ ജിലേബിയേക്കുറിച്ച് പ്രസംഗിച്ചിരുന്നു. അധികാരത്തിലെത്തിയാൽ അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാരുണ്ടാകുമെന്ന ഫോർമുല പ്രതിപക്ഷത്തിനുണ്ടെന്നാണ് ഇന്ത്യാ സഖ്യത്തിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി സ്ഥാനമാണോ ജിലേബിയാണോ വലുതെന്ന് അവരോട് ചോദിക്കാനും മോദി ആവശ്യപ്പെട്ടു.

ഇന്നലെ വോട്ടെണ്ണൽ ദിവസത്തിലേക്കു വന്നാൽ ആദ്യഘട്ടത്തിൽ ഹരിയാനയിൽ കോൺ​ഗ്രസിനായിരുന്നു മുൻതൂക്കം. ആദ്യഫലസൂചനകൾ കോൺ​ഗ്രസിന് അനുകൂലമായതോടെ ഡൽഹിയിൽ ആഘോഷം തുടങ്ങി. അതും ജിലേബിതന്നെ വിതരണം ചെയ്തുകൊണ്ട്. പക്ഷേ ആ ആഘോഷത്തിന് അധിക നേരം ആയുസുണ്ടായിരുന്നില്ല. ഫലം നേരേ തിരിച്ചുവന്നതോടെ കോൺ​ഗ്രസ് ക്യാമ്പ് ആഘോഷങ്ങൾ നിർത്തിവെച്ചു. കോൺ​ഗ്രസിന് അതേ നാണയത്തിൽ തിരിച്ചടി നൽകിക്കൊണ്ട്, ജിലേബി തന്നെ വാങ്ങി വിതരണം ചെയ്തുകൊണ്ട് ബിജെപി ആസ്ഥാനത്ത് ആഘോഷവും ആരംഭിച്ചു.

1958ലാണ് ഹരിയാനയിൽ മാഥു റാം എന്നയാൾ ​ഗോഹന ജിലേബിയുടെ നിർമാണം ആരംഭിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ കൊച്ചുമക്കളാണ് വ്യാപാരം മുന്നോട്ടുകൊണ്ടുപോവുന്നത്. ഗോഹന ജിലേബി പ്രസിദ്ധമായതോടെ പ്രതികരണവുമായി മാഥു റാമിന്റെ കൊച്ചുമകനായ രാമൻ ഗുപ്ത രംഗത്തെത്തിയിരുന്നു. “ശുദ്ധമായ ദേശി നെയ്യ് കൊണ്ടാണ് ജിലേബി നിർമ്മിച്ചിരിക്കുന്നത്. അത് മൊരിഞ്ഞതും എന്നാൽ മൃദുവുമാണ്. ഓരോന്നിനും ഏകദേശം 250 ഗ്രാം തൂക്കമുണ്ട്. ഏകദേശം ഒരു കിലോഗ്രാം തൂക്കമുള്ള നാല് പെട്ടിയുടെ വില 320 രൂപ” ആണെന്നും രാമൻ ഗുപ്ത ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Latest Stories

ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാനാകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍