കശ്മീരി സ്ത്രീകള്‍ക്ക് എതിരെയുള്ള ഹരിയാന മുഖ്യമന്ത്രിയുടെ പരാമര്‍ശം; നിന്ദ്യമെന്ന് രാഹുല്‍ ഗാന്ധി

കശ്മീരി സ്ത്രീകള്‍ക്കെതിരായി  ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖത്തര്‍ നടത്തിയ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച  മുന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീരി സ്ത്രീകളെക്കുറിച്ച് ഹരിയാന മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം നിന്ദ്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അസ്ഥിരമായ മനസ്സുള്ള ഒരു മനുഷ്യന് വര്‍ഷങ്ങളായി ലഭിക്കുന്ന ആര്‍.എസ്.എസ് പരിശീലനം കൊണ്ട് എന്താണ് സംഭവിക്കുക എന്നതിന് ഉദാഹരണമാണ് ഖത്തറുടെ വാക്കുകള്‍. പുരുഷന് സ്വന്തമാക്കി വയ്ക്കാവുന്ന ഒരു സ്വത്തല്ല സ്ത്രീകളെന്നുന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനാല്‍ കശ്മീരി സ്ത്രീകളെ വിവാഹത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്തര്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു.ഖത്തറുടെ ഈ പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

“ബീഹാറില്‍ നിന്ന് ബഹുവിനെ (മരുമകളെ) കൊണ്ടുവരുമെന്ന് ഞങ്ങളുടെ മന്ത്രി ഒ.പി ധന്‍ഖാര്‍ പറയാറുണ്ടായിരുന്നു,”” ഫത്തേഹാബാദില്‍ നടന്ന പരിപാടിയില്‍ മനോഹര്‍ ലാല്‍ ഖത്തര്‍ പറഞ്ഞു. “”കശ്മീരിലേക്കുള്ള പാത തുറന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. ഇനി ഇപ്പോള്‍ കശ്മീരില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവരും.”” “ബേറ്റി ബച്ചാവോ ബേറ്റി പഠാവോ” പ്രചാരണത്തിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ തിങ്കളാഴ്ച പരിഷ്‌കരിച്ചതു മുതല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുടെ നിയമങ്ങള്‍ ജമ്മു കശ്മീരിലും ബാധകമാവും. ഇത് സംബന്ധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് വന്നത് മുതല്‍ കശ്മീരി സ്ത്രീകളെ വിവാഹം കഴിക്കുന്നതിനെ സംബന്ധിച്ചു നിരവധി ആളുകള്‍ ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീവിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. ഇതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്തറിന്റെയും പ്രസ്താവന വന്നിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ