ഇന്ത്യയിലെ ഏറ്റവും സമ്പന്നയെ കാത്ത് ഹരിയാന നിയമസഭ; സാവിത്രി ജിന്‍ഡാലിന് മുന്നില്‍ മുട്ടുമടക്കി ബിജെപിയും കോണ്‍ഗ്രസും

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ എംഎല്‍എയെ കാത്തിരിക്കുകയാണ് ഹരിയാന നിയമസഭ. ബിജെപിയെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തി ഹരിയാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 74കാരിയായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സാവിത്രി ജിന്‍ഡാല്‍ ആണ് ഇന്ത്യയിലെ ഏറ്റവും ധനികയായ എംഎല്‍എ. ഒപി ജിന്‍ഡല്‍ ഗ്രൂപ്പ് സിഇഒ കൂടിയാണ് ഹിസാര്‍ മണ്ഡലത്തിന്റെ നിയുക്ത എംഎല്‍എ.

ഭര്‍ത്താവ് ഒപി ജിന്‍ഡലിന്റെ മരണത്തിന് പിന്നാലെ ആയിരുന്നു സാവിത്രി ജിന്‍ഡല്‍ ബിസിനസിലേക്കും രാഷ്ട്രീയത്തിലേക്കും ചുവടുവച്ചത്. ബിജെപി മന്ത്രി കൂടിയായിരുന്ന കമല്‍ ഗുപ്തയെയും കോണ്‍ഗ്രസിന്റെ റാം നിവാസ് റാരയെയും പരാജയപ്പെടുത്തി ഹിസാര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സാവിത്രി ജിന്‍ഡാലിന് ഫോര്‍ബ്‌സ് പുറത്തുവിട്ട കണക്കുപ്രകാരം 3.61 ലക്ഷം കോടിയുടെ ആസ്തിയുണ്ട്.

18,941 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സാവിത്രി ജിന്‍ഡാലിന്റെ വിജയം. നേരത്തെ 2005ലും 2009ലും സാവിത്രി ഹാസിര്‍ മണഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് എത്തിയിരുന്നെങ്കിലും ഇരുവട്ടവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആയിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ 2014ല്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച ഇന്ത്യയിലെ അതിസമ്പന്ന ബിജെപിയുടെ കമല്‍ ഗുപ്തയോട് പരാജയപ്പെടുകയായിരുന്നു.

2013 വരെ കോണ്‍ഗ്രസ് മന്ത്രി കൂടിയായിരുന്ന ജിന്‍ഡാല്‍ പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു. സാവിത്രിയെ പരാജയപ്പെടുത്തിയ കമല്‍ ഗുപ്ത 2021 മുതല്‍ നഗര വികസ ഭവനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് പതിയെ ജിന്‍ഡാല്‍ കുടുംബം ബിജെപിയോട് അടുക്കാന്‍ തുടങ്ങുകയായിരുന്നു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ജിന്‍ഡാല്‍ കുടുംബത്തിന്റെ ബിജെപി ആഭിമുഖ്യം പ്രകടമാകുന്നത്. ഇതേ തുടര്‍ന്ന് സാവിത്രി ജിന്‍ഡാലിന്റെ മകന്‍ നവീന്‍ ജിന്‍ഡാലിനെ കുരുക്ഷേത്ര മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തിറക്കി. നിലവില്‍ കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് നവീന്‍ ജിന്‍ഡാല്‍.

ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സാവിത്രി ജിന്‍ഡാല്‍ കളം മാറ്റിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയതിന് പിന്നാലെ താന്‍ കോണ്‍ഗ്രസ് വിട്ടിരുന്നില്ലെന്നും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നുമായിരുന്നു സാവിത്രി ഉന്നയിച്ച വാദം. ഹിസാര്‍ തന്റെ കുടുംബമാണെന്നും ഇവിടുത്തെ ജനം താന്‍ മത്സരിക്കണമെന്നാണ് നിരന്തരം ആവശ്യപ്പെടുന്നതെന്നും സാവിത്രി ജിന്‍ഡാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ പറഞ്ഞിരുന്നു.

സാവിത്രി ജിന്‍ഡാല്‍ പറഞ്ഞ വാക്കുകള്‍ ശരിവയ്ക്കുകയായിരുന്നു ഹിസാറിലെ വോട്ടര്‍മാര്‍. അതേസയമം തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 270 കോടിയാണ് സാവിത്രി ജിന്‍ഡാലിന്റെ ആസ്തി.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍