'ഡല്‍ഹിയെ വിഷമയമാക്കുന്ന ഹരിയാന'; ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വീണ്ടും ആയുധമാകുന്ന യമുന

ഫെബ്രുവരി 5 ന് നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യമുന നദിയെ ചൊല്ലിയുള്ള ഹരിയാന- ഡല്‍ഹി തര്‍ക്കം വീണ്ടും തിരഞ്ഞെടുപ്പ് ആയുധമാകുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ യമുനയുടെ പേരില്‍ ലക്ഷ്യംവെയ്ക്കുമ്പോള്‍ ഡല്‍ഹിയിലത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ വലിയ ചര്‍ച്ചയാവുകയാണ്. യമുന നദിയെ വിഷമയമാക്കുകയാണ് ബിജെപി സര്‍ക്കാര്‍ എന്നാരോപണമാണ് ഹരിയാനയിലെ ബിജെപിയുടെ നായബ് സിങ് സെയ്‌നി സര്‍ക്കാരിനെതിരെ ആപ്പിന്റെ ആക്ഷേപം.

യമുന നദിയില്‍ വിഷം കലര്‍ത്തുന്ന ബിജെപിയിലെ ഹരിയാന സര്‍ക്കാര്‍ എന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തെ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും ഏറ്റുപിടിച്ചു. ഒരു പടി കൂടി കടന്ന് ഹരിയാനയുടെ നടപടികളെ ‘ജല ഭീകരത’ എന്ന് വിശേഷിപ്പിക്കാനും ഡല്‍ഹി മുഖ്യമന്ത്രി മടിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ ഹരിയാന സര്‍ക്കാര്‍ യമുന നദിയെ കൊല്ലുകയാണെന്ന് അതിഷി പറയുന്നു. ഹരിയാനയില്‍ നിന്ന് യമുന നദിയിലൂടെ ഡല്‍ഹിയിലേക്ക് വരുന്ന വെള്ളത്തില്‍ അമോണിയയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചതായി ഡല്‍ഹി ജല ബോര്‍ഡ് (ഡിജെബി) സിഇഒയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് ഹരിയാന സര്‍ക്കാര്‍ യമുന നദിയെ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറയുന്നത്. ഹരിയാനയില്‍ നിന്നുള്ള ശുദ്ധീകരിക്കാത്ത മലിനജലവും വ്യാവസായിക മാലിന്യവും കലര്‍ന്നതിനാല്‍ ഡല്‍ഹിയിലേക്ക് ഒഴുകിയെത്തുന്ന യമുന വിഷലിപ്തമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അമോണിയത്തിന്റെ അളവ് 7 പിപിഎമ്മില്‍ കൂടുതലായി ഉയര്‍ന്നു. അതായത് മലിനജലം സംസ്‌കരിക്കാനാവുന്ന പരിധിക്കപ്പുറത്ത് 700% കൂടുതലാണ് യമുനയിലെ മലിനീകരണമെന്നത് ഭയപ്പെടുത്തുന്നതാണ്.

എന്നാല്‍ മലിനീകരണതോതിനെ കുറിച്ചോ യമുന നദി മലിനമാക്കപ്പെടുന്നതിനെ കുറിച്ചോ പറയാതെ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി കെജ്രിവാളിനോട് തങ്ങളേയും ഹരിയാനയേയും അപമാനിച്ചതിന് മാപ്പ് പറയണമെന്നാണ് ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നുണ്ട്. താന്‍ ജനിച്ച നാടിനെ കെജ്രിവാള്‍ അപമാനിച്ചുവെന്നും ഹരിയാനയിലെ ജനങ്ങള്‍ യമുനയെ പുണ്യനദിയായി കണക്കാക്കുകയും അതിനെ ആരാധിക്കുകയും ചെയ്യുന്നുവെന്നുമാണ് ഹരിയാന മുഖ്യമന്ത്രിയുടെ യമുനയിലെ മലിനീകരണത്തെ കുറിച്ചുള്ള മറുപടി. യമുനയെ പുണ്യ നദിയായി കാണുന്നവര്‍ എങ്ങനെയാണ് ആ വെള്ളത്തില്‍ വിഷം കലര്‍ത്തുന്നതെന്ന ചോദ്യവും ബിജെപി മുഖ്യമന്ത്രിയ്ക്കുണ്ട്. ഇരു സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ യമുന നദിയിലെ ജലവുമായി ബന്ധപ്പെട്ടുണ്ടായ 1993ലെ തര്‍ക്കം വീണ്ടും സജീവമാകുകയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത്.

Latest Stories

കൊലപാതകങ്ങള്‍ കേരളത്തില്‍ കുറഞ്ഞെന്ന് പൊലീസ് വിലയിരുത്തല്‍; പക്ഷെ പുതിയൊരു പ്രവണത ഉടലെടുത്തു

ഇന്ത്യക്ക് യുഎസ് 21 മില്യൺ ഡോളർ തിരഞ്ഞെടുപ്പ് ഫണ്ട് നൽകിയെന്ന് ട്രംപ് പറഞ്ഞത് കള്ളം; രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി വാഷിങ്ടൺ പോസ്റ്റ്

'ടെലിഫോണ്‍ പോസ്റ്റ് റെയില്‍വേ പാളത്തില്‍ ഇട്ടത് മുറിച്ച് ആക്രിയാക്കി വില്‍ക്കാന്‍, ട്രെയിന്‍ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന് കരുതി'; പ്രതികളുടെ മൊഴി

അര്‍ബന്‍ മാവോയിസത്തിനെതിരെ ഡിജിപിയുടെ മുന്നറിയിപ്പ്; രണ്ട് ജില്ലകളില്‍ പ്രത്യേക നിരീക്ഷണത്തിന് നിര്‍ദ്ദേശം

അധിനിവേശ വെസ്റ്റ് ബാങ്കിൽ രണ്ട് പലസ്തീൻ കുട്ടികളെ കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം

'ചേച്ചി ഉണ്ട തിന്നുമോ എന്ന് പലരും ചോദിക്കുന്നു, ചേച്ചി തിന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്'; ഭര്‍ത്താവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അന്ന ഗ്രേസ് രംഗത്ത്

ബംഗാളിലെ വോട്ടർ പട്ടികയിൽ 'പുറത്തുള്ളവരെ' ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ബിജെപിയെ സഹായിക്കുന്നതായി തൃണമൂൽ കോണ്ഗ്രസ്സിന്റെ ആരോപണം

'നീ വളരെ സ്മാര്‍ട്ടും സുന്ദരിയുമാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്'' തുടങ്ങിയ സന്ദേശങ്ങള്‍ അയക്കുന്നത് അശ്ലീലമായി കണക്കാകും; രാത്രിയില്‍ അപരിചിതരായ സ്ത്രീകള്‍ക്ക് സന്ദേശം അയക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കോടതി

'സ്ത്രീകള്‍ക്ക് യാത്ര പോകാന്‍ ഭര്‍ത്താവ് അല്ലെങ്കില്‍ പിതാവോ മകനോ കൂടെ വേണം'; സഖാഫിയെ ന്യായീകരിച്ച് കാന്തപുരം

ഇന്‍വസ്റ്റ് കേരളയിലൂടെ ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം; 374 കമ്പനികള്‍ താത്പര്യ കരാര്‍ ഒപ്പിട്ടതായി മന്ത്രി പി. രാജീവ്