തിരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസിന്റെ പൂഴിക്കടകന്‍; ജുലാനയില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് സ്ഥാനാര്‍ത്ഥി; 31 പേരുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. ആദ്യഘട്ട 31 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. ഗുസ്തി താരം വിനേഷ് ഫോഗട്ട് പട്ടികയില്‍ ഇടംനേടി. ജുലാന മണ്ഡലത്തില്‍ നിന്നാണ് വിനേഷ് മത്സരിക്കുന്നത്.
ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംദ് പുനിയ എന്നിവര്‍ ഇന്നലെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ സി വേണുഗോപാലിനെയും സന്ദര്‍ശിച്ച ശേഷമായിരുന്നു ഇരുവരും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. രാഹുല്‍ ഗാന്ധിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയാണ് വിനേഷ് കോണ്‍ഗ്രസ് അംഗത്വം സീകരിച്ചത്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും തെരുവില്‍നിന്ന് നിയമസഭ വരെ പോരാടാന്‍ തയാറാണെന്നും വാര്‍ത്താസമ്മേളനത്തില്‍ വിനേഷ് ഫോഗട്ട് പ്രതികരിച്ചിരുന്നു. വനിത ഗുസ്തി താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബി.ജെ.പി നേതാവും ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പോരാട്ടം തുടരുമെന്നും വിനേഷ് വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ഗര്‍ഹി സാംബ്ല-കിലോയി സീറ്റില്‍ മത്സരിക്കും. മുതിര്‍ന്ന നേതാക്കളായ സുരേന്ദര്‍ പന്‍വാര്‍ സോനിപത്തിലും ജഗ്ബീര്‍ സിങ് മാലിക് ഗൊഹാനയിലും ഭരത് ഭൂഷണ്‍ ബത്ര റോത്തക്കിലും മത്സരിക്കും. ഒക്ടോബര്‍ അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.

അതേസമയം ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറഞ്ഞു.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി