ഹരിയാനയില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതോടെ ബിജെപിയില്‍ പൊട്ടിത്തെറി; വൈദ്യുതി മന്ത്രി രഞ്ജിത് ചൗട്ടാലാ രാജിവച്ചു

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതോടെ ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സീറ്റ് നിഷേധിച്ചതോടെ പ്രമുഖ നേതാക്കള്‍ പലരും ബിജെപി വിട്ട് പുറത്തേയ്ക്ക് പോകുകയാണ്. സീറ്റ് നിഷേധിച്ചതിന് പിന്നാലെ വൈദ്യുതി മന്ത്രി രഞ്ജിത് ചൗട്ടാലാ മന്ത്രി സ്ഥാനം രാജിവച്ചു.

രാജിവച്ച വൈദ്യുതി മന്ത്രി രഞ്ജിത് ചൗട്ടാലാ റാനിയയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രതിയ എംഎല്‍എ ലക്ഷ്മണ്‍ നപ പാര്‍ട്ടി വിട്ടു. ലക്ഷ്മണ്‍ നപയ്‌ക്കൊപ്പം മൂന്ന് മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. രാജിവച്ച നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ഹരിയാനയില്‍ സീറ്റിനെ ചൊല്ലിയുള്ള കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി തര്‍ക്കങ്ങളും തുടരുകയാണ്. ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ട അത്രയും സീറ്റുകള്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. 10 സീറ്റുകളാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ അത് ബിജെപിയ്ക്ക് ഗുണകരമായേക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

Latest Stories

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

BGT 2024: മഞ്ഞുരുകി തുടങ്ങിയതേ ഉള്ളു, ഒന്നിന് പുറകെ ഒന്നായി ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് വിരമിക്കൽ വാർത്തകൾ; റിപ്പോർട്ട് ഇങ്ങനെ

അമിത്ഷായുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നീക്കണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് എക്‌സ്