ഹരിയാനയില്‍ പത്തില്‍ ഒമ്പത് സീറ്റിലും ബിജെപി മുന്നില്‍. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. റോഹ്തകിലെ സ്ഥാനാര്‍ത്ഥി ദീപേന്ദര്‍ ഹൂഡയാണ് ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. നേരത്തെ കോണ്‍ഗ്രസ് അവിടെ സഖ്യസാധ്യത പരീക്ഷിച്ചിരുന്നുവെങ്കിലും പിന്നീട് തന്ത്രം മാറ്റി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബിജെപിയ്ക്ക് വന്‍ മുന്നേററത്തിന് കളമൊരുങ്ങുകയും ചെയ്തു.
പശ്ചിമ ബംഗാളില്‍ 25 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 15 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 2 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്.
42 സീറ്റുകളുള്ള ബംഗാളില്‍ ഒറ്റ സീറ്റില്‍ പോലും സിപിഎം മുന്നിട്ടു നില്‍ക്കുന്നില്ല. ബംഗാളിലേക്കു കടന്നു കയറാനുള്ള ബിജെപിയുടെ ശ്രമം ഏറെക്കുറെ ഫലം കാണുന്നു എന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. ബിജെപിയ്ക്ക് ഇവിടെ 18 സീറ്റുകളില്‍ ലീഡ് ഉണ്ട്.