ഷെയ്ഖ് ഹസീനയെ ബ്രിട്ടണ്‍ കൈവിട്ടോ? ഏതെങ്കിലും രാജ്യം അഭയം നല്‍കുന്നതുവരെ ഇന്ത്യയില്‍ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

രാജിവെച്ചതിന് പിന്നാലെ രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മറ്റൊരു രാജ്യത്ത് അഭയം ലഭിക്കുന്നതുവരെ ഇന്ത്യയില്‍ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ ബംഗ്ലാദേശില്‍ നിന്നുള്ള സൈനിക വിമാനത്തില്‍ ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തിലെത്തിയ ഷെയ്ഖ് ഹസീന നിലവില്‍ ഡല്‍ഹിയിലുണ്ട്.

ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് പോകാനാണ് ഷെയ്ഖ് ഹസീനയുടെ തീരുമാനമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഷെയ്ഖ് ഹസീനയ്ക്ക് അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട് യുകെയില്‍ നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതിന് പിന്നാലെയാണ് ഏതെങ്കിലും രാജ്യം അഭയം നല്‍കുന്നതുവരെ ഹസീന ഇന്ത്യയില്‍ തുടര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഹസീന സഹോദരി രെഹാനയ്‌ക്കൊപ്പമാണ് രാജ്യം വിട്ടത്. ബ്രിട്ടീഷ് പൗരത്വമുള്ള രെഹാനയുടെ മകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ലേബര്‍ പാര്‍ട്ടി അംഗമാണ്. അതേസമയം ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി.

ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികള്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തമാക്കി. എന്നാല്‍ ഷെയ്ഖ് ഹസീന നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.

Latest Stories

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി