ഹത്രാസ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സി.ബി.ഐ: നാല് പ്രതികൾക്ക് എതിരെ കുറ്റപത്രം

ഹത്രാസ് കൂട്ടബലാത്സംഗ, കൊലപാതകക്കേസിലെ നാല് പ്രതികൾക്കെതിരെ സി.ബി.ഐ വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ, നാലുപേർക്കെതിരെ കൂട്ടബലാത്സംഗം (376, 376-എ, 376-ഡി ഐപിസി), കൊലപാതകം (സെക്ഷൻ 302 ഐപിസി) എസ്‌.സി / എസ്.ടി നിയമത്തിലെ വകുപ്പുകളും സിബിഐ ചുമത്തിയിട്ടുണ്ട്. സിബിഐ കുറ്റപത്രം ഹത്രാസിലെ പ്രാദേശിക കോടതിയിൽ ഫയൽ ചെയ്തു.

സെപ്റ്റംബർ 14- ന് ഉത്തർപ്രദേശിലെ ഹാത്രാസിൽ 19- കാരിയായ ദളിത് യുവതിയെ നാല് ഉയർന്ന ജാതിക്കാർ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കൂട്ടബലാത്സംഗത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

സെപ്റ്റംബർ 30- ന് അർദ്ധരാത്രി പെൺകുട്ടിയുടെ മൃതദേഹം പൊലീസ് തിടുക്കത്തിൽ സംസ്‌കരിച്ചത് വലിയ വിവാദമായിരുന്നു. അന്ത്യകർമ്മങ്ങൾ തിടുക്കത്തിൽ നടത്താൻ പ്രാദേശിക പൊലീസ് നിർബന്ധിച്ചുവെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. അതേസമയം, കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് സംസ്കാരം നടത്തിയതെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ അവകാശപ്പെടുകയായിരുന്നു.

ഭരണകൂടത്തിന്റെ വിവേകശൂന്യമായ മനോഭാവത്തെ അലഹബാദ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പെൺകുട്ടിക്ക് അവളുടെ മതപരമായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസൃതമായി മാന്യമായ ഒരു ശവസംസ്കാരത്തിന് അർഹതയുണ്ടായിരുന്നു എന്ന് കോടതി പറഞ്ഞു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?