Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

ആരോഗ്യ ക്യാമ്പില്‍ മോട്ടോര്‍ സൈക്കിള്‍ റാലി; ഹെല്‍മെറ്റ് ധരിക്കാത്ത ആരോഗ്യവകുപ്പ് മന്ത്രിക്ക് പണിയായി ഹൈക്കോടതി നോട്ടീസ്

, 3:27 pm

ഹെല്‍മെറ്റില്ലാതെ ആരു വാഹനമോടിച്ചാലും നടപടിയെടുക്കണം,അല്ലെങ്കില്‍ നടപടിയെടുക്കാന്‍ നടപടിയെടുക്കും. ഇത് വ്യക്തമാക്കുന്നത് ഹൈക്കോടതിയാണ്. തമിഴ്‌നാട്ടില്‍ ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനമോടിച്ചതിന് ആരോഗ്യവകുപ്പ് മന്ത്രി വിജയ് ഭാസ്‌കറിനാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ഭാസ്‌കറിനെതിരെയും മറ്റൊരു എം എല്‍ എയ്ക്ക് എതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് നോട്ടീസ്. പുതുകോട്ടെയില്‍ നടന്ന ആരോഗ്യ ക്യാമ്പില്‍ പങ്കെടുത്ത മന്ത്രിയും എ ഐ എഡി എം കെ പ്രവര്‍ത്തകരായ 100 ഓളം പേരും നടത്തിയ മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നാണ് രാമസ്വാമിയെന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

ഇത് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് എതിരാണെന്നായിരുന്നു ഹര്‍ജി.

Advertisement