ബി.ജെ.പിയുടെ ഹിന്ദി ദേശീയതയുടെ നാവായി അജയ് ദേവ്ഗണ്‍ മാറി, സ്ഥിരം പുലമ്പിക്കൊണ്ടിരിക്കുകയാണ്: വിമര്‍ശനവുമായി എച്ച്.ഡി കുമാരസ്വാമി

ഹിന്ദി ഭാഷാ വിവാദത്തില്‍ അജയ് ദേവ്ഗണിനെതിരെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍(എസ്) നേതാവുമായ എച്ച്.ഡി കുമാരസ്വാമി. കന്നഡ നടന്‍ കിച്ച സുദീപ് ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്ന് പറഞ്ഞതില്‍ ഒരു തെറ്റുമില്ല. കൂടുതല്‍ പേര്‍ സംസാരിക്കുന്നതു കൊണ്ട് ഒരു ഭാഷ ദേശീയ ഭാഷയാകുമോ. ബി.ജെ.പിയുടെ ഹിന്ദി ദേശീയവാദത്തിന്റെ ജിഹ്വയായാണ് ദേവ്ഗണ്‍ സംസാരിക്കുന്നതെന്നും കുമാരസ്വാമി വിമര്‍ശിച്ചു. നേരത്തെ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കിച്ച സുദീപിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

”ഒരു വലിയ ജനവിഭാഗം ഹിന്ദി സംസാരിക്കുന്നതുകൊണ്ട് അത് ദേശീയ ഭാഷയാകില്ല. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒന്‍പതില്‍ താഴെ സംസ്ഥാനങ്ങളില്‍ ഹിന്ദി രണ്ടാം ഭാഷയോ മൂന്നാം ഭാഷയോ ആണ്. അല്ലെങ്കില്‍ അതുപോലുമല്ല. സാഹചര്യം അങ്ങനെ നിലനില്‍ക്കേ അജയ് ദേവ്ഗണിന്റെ പ്രസ്താവനയിലെ വസ്തുതയെന്താണ്? അദ്ദേഹം ചോദിച്ചു.

കേന്ദ്രത്തിലെ ‘ഹിന്ദി’ അധിഷ്ഠിത രാഷ്ട്രീയ പാര്‍ട്ടികള്‍ തുടക്കം മുതല്‍ പ്രാദേശിക ഭാഷകളെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. കോണ്‍ഗ്രസ് പ്രാദേശിക ഭാഷകളെ അടിച്ചമര്‍ത്താന്‍ തുടങ്ങിയത് ഇപ്പോള്‍ ബി.ജെ.പിയും തുടരുകയാണ്. ഒരു രാഷ്ട്രം, ഒരു നികുതി, ഒരു ഭാഷ, ഒരു സര്‍ക്കാര്‍ എന്ന ബി.ജെ.പിയുടെ ഹിന്ദി ദേശീയതയുടെ ജിഹ്വയായാണ് അജയ ദേവ്ഗണ്‍ ഇങ്ങനെ പുലമ്പിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍