ദളിത് യുവതിയെ വിവാഹം കഴിച്ചു, യുവാവിന്റെ കുടുംബത്തിന് സമൂഹ വിലക്ക്

കര്‍ണ്ണാടക ചിക്കമംഗളൂരില്‍ ദളിത് യുവതിയെ വിവാഹം കഴിച്ചയുവാവിന്റെ കുടുംബത്തിന് സമൂഹ വിലക്ക്. ലിംഗദഹള്ളിക്ക് സമീപം സഹ്യാദ്രിപുരയില്‍ താമസിക്കുന്ന സോമശേഖര്‍ എന്നയാളുടെ കുടുംബത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപ്പാര്‍ സമുദായത്തിലെ സോമശേഖര്‍ അതേ ഗ്രാമത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമുദായ നേതാക്കള്‍ കുടുംബത്തെ വിലക്കിയത്.

വിവാഹത്തിന് ശേഷം ദമ്പതികള്‍ ജോലി സംബന്ധമായി ബെംഗളൂരുവിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ തിരികെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. ഇതോടെ ഗ്രാമത്തിലെ സവര്‍ണ നേതാക്കള്‍ കുടുംബത്തെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയുകയും, കുടുംബാംഗങ്ങളില്‍ നിന്ന് പൂജാദ്രവ്യങ്ങള്‍ സ്വീകരിക്കരുതെന്ന് പുരോഹിതനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇവരുടെ കുടുംബത്തോട് സംസാരിച്ചാല്‍ 5,000 രൂപ പിഴ ചുമത്തുമെന്ന് മറ്റ് കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വീടിന്റെ പറമ്പുകള്‍ക്ക് ചുറ്റും വേലികള്‍ സ്ഥാപിച്ചു. ഗ്രാമോത്സവങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും സോമശേഖറിന്റെ കുടുംബാംഗങ്ങളെ വിലക്കിയിരിക്കുകയാണ്.

ഇതേ തുടര്‍ന്ന് സോമശേഖറും ബജ്റംഗ്ദള്‍ നേതാവ് തുടുക്കൂര്‍ മഞ്ജുവും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബി.ആര്‍ രൂപയെ കണ്ട് പരാതി നല്‍കി. സംഭവത്തില്‍ ഇടപെട്ട് നീതി തങ്ങളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് സോമശേഖര്‍ ആവശ്യപ്പെട്ടു.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു