കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് കത്തിയും നെയില്‍ കട്ടറും

ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് കത്തിയും നെയില്‍ കട്ടറും ഉള്‍പ്പെടെയുള്ള ലോഹവസ്തുക്കള്‍. ഞായറാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കീ ചെയിന്‍, ചെറിയ കത്തി, നെയില്‍ കട്ടര്‍ ഉള്‍പ്പെടെയുള്ള ലോഹവസ്തുക്കള്‍ നീക്കം ചെയ്തത്.

കിഴക്കന്‍ ചമ്പാരന്‍ ജില്ലയുടെ ആസ്ഥാനമായ മോത്തിഹാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചാണ് 22കാരനായ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് വീട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ എക്‌സ് റേ പരിശോധനയില്‍ യുവാവിന്റെ വയറിനുള്ളില്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയയില്‍ ആദ്യം ഒരു കീ ചെയിന്‍ കണ്ടെത്തി പുറത്തെടുത്തു. തുടര്‍ന്ന് രണ്ട് താക്കോലുകളും നാലിഞ്ച് നീളമുള്ള ഒരു കത്തിയും രണ്ട് നെയില്‍ കട്ടറുകളും കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യങ്ങളുള്ള യുവാവ് ഇതിനായി മരുന്ന് കഴിക്കുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവ് സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അടുത്തിടെ ലോഹ വസ്തുക്കള്‍ വിഴുങ്ങാറുണ്ടെന്ന് യുവാവ് ഡോക്ടര്‍മാരോട് പറഞ്ഞു.

Latest Stories

10 ലക്ഷം കയ്യിലുണ്ടോ? ഈ കിടിലൻ കാറുകൾ സ്വന്തമാക്കാം..

ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍

സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൽ എന്തിനാണ് 'ബനാന സ്റ്റിക്കർ'?

റെക്കോർഡ് മൈലേജിൽ പുതിയ വാഗൺ ആർ!

ഇന്ത്യയിലെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള സെഡാനുകൾ...

CHAMPIONS TROPHY 2025: രണ്ട് സ്റ്റേഡിയങ്ങളിൽ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ സാന്നിദ്ധ്യം; സംഭവം ഇങ്ങനെ

ഇനി സിനിമ ചെയ്യണ്ടെന്ന് പറഞ്ഞു, അയാളെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍..; പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി നയന്‍താര

മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്; വിഷയം രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി, പ്രദേശവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ്

മണിപ്പൂർ ബിജെപിയിൽ കൂട്ടരാജി; ജിരിബാമിലെ 8 പ്രധാന നേതാക്കൾ രാജിവച്ചു