ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം; രാജസ്ഥാനില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, നഷ്ടപരിഹാരം നല്‍കും

ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം ശക്തമാകുന്നു. കനത്ത ചൂടില്‍ രാജസ്ഥാനില്‍ ഇതുവരെ 12 പേര്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അല്‍വാറിലും ബാര്‍മറിലും രണ്ട് പേര്‍ക്കും ജലോറില്‍ നാല് പേര്‍ക്കും ബലോത്രയില്‍ മൂന്ന് പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിലെ പല നഗരങ്ങളിലും ചൂട് 48 ഡിഗ്രിക്ക് മുകളിലാണ്.

ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് രാജസ്ഥാന്‍ മന്ത്രി കിരോരി ലാല്‍ മീന അറിയിച്ചു. ജനം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടിയ താപനില 45 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഢ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

48.8 ഡിഗ്രി രേഖപ്പെടുത്തിയ ബാര്‍മറിലാണ് സംസ്ഥാനത്ത് ഏറ്റവും ചൂട് അനുഭവപ്പെടുന്നത്. കടന്ന ചൂട് അനുഭവപ്പെടുന്ന ന്യൂഡല്‍ഹി അടക്കമുള്ള പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Latest Stories

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട് ആവേശത്തിരയിളക്കി കൊട്ടിക്കലാശം; മൂന്ന് മുന്നണികളും ശുഭ പ്രതീക്ഷയില്‍; 23ന് തിരഞ്ഞെടുപ്പ് ഫലം

"മെസി കാണിച്ചത് മോശമായി പോയി, അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു"; രൂക്ഷ വിമർശനവുമായി അമേരിക്കൻ താരം

അവിശ്വാസത്തിന്റെ പടവില്‍ വീണ്ടും ബിരേണ്‍ സിങ്; ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

10 ലക്ഷം കയ്യിലുണ്ടോ? ഈ കിടിലൻ കാറുകൾ സ്വന്തമാക്കാം..

ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍

സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൽ എന്തിനാണ് 'ബനാന സ്റ്റിക്കർ'?