ഗോവ, കര്‍ണാടക, കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ; തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി; രാജ്യത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്

അടുത്ത അഞ്ചുദിവസം രാജ്യത്ത് പലയിടത്തും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. യുപി, ഗോവ, കര്‍ണാടക, കൊങ്കണ്‍ മേഖല, മഹാരാഷ്ട്ര, ഉത്തരാഘണ്ഡ്എന്നിവിടങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് മഴ കൂടുതല്‍ തീവ്രമാവുക.

മുബൈയില്‍ മഴ കൂടുതല്‍ ശക്തിപ്പെടും. തിങ്കള്‍ രാവിലെവരെയുള്ള 24 മണിക്കൂറിനിടെ പലയിടത്തും 20 സെന്റീമീറ്ററിനു മുകളിലുള്ള തീവ്ര മഴയാണ് ലഭിച്ചത്.

യുപിയിലെ ബഹേരിയിലാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്, 46 സെന്റീമീറ്റര്‍. ഉത്തരാഘണ്ഡിലെ ബല്‍ബാസയില്‍ 43, നൈനിത്താളില്‍ 31, ഗോവയിലെ പന്‍ജിമില്‍ 36, മുംബൈ സാന്താക്രൂസില്‍ 27 സെന്റീമീറ്റര്‍ മഴ 24 മണിക്കൂറിനിടെ പെയ്തു. തിങ്കള്‍ പകല്‍ ഒമ്പതു മണിക്കൂറിനിടെ പത്തു സെന്റീമീറ്ററിലേറെ മഴ മുംബെയില്‍ രേഖപ്പെടുത്തി. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്ത് ഇക്കുറി കൂടുതല്‍ മഴ ലഭ്യമാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Latest Stories

മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; ബോംബെ ഹൈക്കോടതി

ആ മുഖത്ത് നോക്കാൻ ഞാൻ ഭയപ്പെട്ടു, കാരണം അയാൾ കാണിച്ച വിശ്വാസത്തിന്...., സഞ്ജു സാംസൺ പറഞ്ഞത് ഇങ്ങനെ

'രാജ്യത്തെ എല്ലാ സിആർപിഎഫ് സ്കൂളുകളും തകർക്കും'; വിമാനങ്ങള്‍ക്ക് പിന്നാലെ സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി

'ഞാന്‍ കിറുക്കനാണെന്ന് അയാള്‍ക്കറിയാം, ഷി ചിന്‍പിംഗിന് എന്നെ നല്ല ബഹുമാനം'; വീണ്ടും പ്രസിഡന്റായാല്‍ ചൈനയ്‌ക്കെതിരേ സൈനികനടപടി വേണ്ടിവരില്ലെന്ന് ഡോണള്‍ഡ് ട്രംപ്

ലോക ടെന്നീസിൽ ഇനി സിന്നർ - അൽകാരസ് കാലം; പുതിയ റൈവൽറിയെ ഏറ്റെടുത്ത് ആരാധകർ

കലൈഞ്ജറുടെ ചെറുമകനാണ്, പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു; സനാതന ധര്‍മ്മ വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് ഉദയനിധി സ്റ്റാലിന്‍

'അമിത ശരീര പ്രദർശനം'; കങ്കുവയിലെ ഗാനരം​ഗങ്ങൾ പരിഷ്കരിക്കണമെന്ന് സെൻസർ ബോർഡ്

തിയേറ്ററില്‍ പരാജയം, വേട്ടയ്യന്‍ ഒടിടിയിലേക്ക്; തിയതി പുറത്ത്

കെ എൽ രാഹുലും സർഫറാസും തമ്മിൽ നടക്കുന്നത് ഫൈറ്റ് , വമ്പൻ വെളിപ്പെടുത്തലുമായി റയാൻ ടെൻ ഡോസ്‌ചേറ്റ്

"നെയ്മർ ഫുട്ബോളിലെ സന്തോഷത്തിന്റെ അടയാളമാണ്"; സാന്റോസ് എഫ്സിയുടെ കുറിപ്പ് വൈറൽ ആകുന്നു