അനുമതിയില്ലാതെ റാലി നടത്തി; ജിഗ്നേഷ് മേവാനിക്ക് മൂന്ന് മാസം തടവ്‌

ഗുജറാത്തില്‍ അനുമതിയില്ലാതെ റാലി നടത്തിയതിന് ജിഗ്നേഷ് മേവാനി എംഎല്‍എ അടക്കം ഒമ്പത് പേര്‍ക്ക് തടവ് ശിക്ഷ. അഞ്ച് വര്‍ഷം മുമ്പ് നടന്ന് സംഭവത്തില്‍ മെഹ്സാന മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ജൂലായില്‍ ആണ് റാലി നടത്തിയത്. പൊലീസിന്റെ അനുമതിയില്ലാതെയാണ് ആസാദി മാര്‍ച്ച് എന്ന പേരില്‍ റാലി നടത്തിയതെന്നാണ് കേസ്.

ഉനയില്‍ ദളിത് വിഭാഗത്തിന്് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനമുണ്ടായതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് റാലി സംഘടിപ്പിച്ചത്. റാലി നടത്തുന്നത് തെറ്റല്ലെന്നും എന്നാല്‍ അനുമതി വാങ്ങാതെ റാലി നടത്തുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി. നിയമലംഘനങ്ങള്‍ പൊറുക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മേവാനിയുടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എന്ന സംഘടനയ്ക്കുവേണ്ടി റാലി നടത്താന്‍ അനുമതി തേടിയിരുന്നു. മെഹ്സാന എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് ആദ്യം റാലിക്ക് അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാതെ റാലി നടത്തിയതിലൂടെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ഉത്തരവ് ലംഘിക്കാനാണ് ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

12 പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറും റാലി.ില്‍ പങ്കെടുത്തിരുന്നു. എന്‍സിപി നേതാവ് രേഷ്മ പട്ടേലും തടവ് ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

Latest Stories

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

പിപി ദിവ്യയ്‌ക്കെതിരെ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാരകരന്‍

എംബാപ്പയുടെ കാര്യത്തിൽ അങ്ങനെ തീരുമാനമായി, പകരക്കാരനെ തേടാൻ റയൽ മാഡ്രിഡ്; നോട്ടമിടുന്നത് ആ താരത്തെ